തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശത്തിനിടെ പ്രവർത്തകർ തമ്മിൽ സംഘർഷം. മൂന്ന് വഴികളാണ് തൊടുപുഴ ഗാന്ധി സ്ക്വയറിലെ കൊട്ടിക്കലാശത്തിനായി അനുവദിച്ചിരുന്നത്. ഇടുക്കി തൊടുപുഴ റോഡ് എൽഡിഎഫിനും പാല തൊടുപുഴ റോഡ്  യുഡിഎഫിനും മൂവാറ്റുപുഴ തൊടുപുഴ റോഡ് എൻഡിഎക്കും ആയിരുന്നു അനുവദിച്ചിരുന്നത്.

ആദ്യം എത്തിയ എണ്ണത്തിൽ കൂടുതലുള്ള എൽഡിഎഫ് പ്രവർത്തകർ ഈ മൂന്ന് റോഡും കയ്യടക്കി പ്രകടനം തുടങ്ങി. പിന്നാലെ യുഡിഎഫ് പ്രവർത്തകർ എത്തിയതോടെയാണ് സംഘ‍ർഷം തുടങ്ങിയത്. തുടർന്ന് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമായി. തങ്ങൾക്ക് അനുവദിക്കപ്പെട്ട സ്ഥലം ലഭിച്ചില്ല എന്ന് പൊലീസിനോട് യുഡിഎഫ് പ്രവർത്തകർ തട്ടിക്കയറി. സംഘർഷത്തിൽ ഏതാനം പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസ് എണ്ണത്തിൽ കുറവായിരുന്നതും സംഘർഷം വലുതാകാൻ കാരണമായി. 

"