കൊല്ലം പേരയം ഗ്രാമപഞ്ചായത്തിലെ ഓഫീസ് അറ്റന്‍ഡന്‍റും ബൂത്ത് ലെവല്‍ ഓഫീസറുമായ പൗളിന്‍ ജോര്‍ജിനെയാണ് സസ്‌പെന്‍റ് ചെയ്തത്. ജില്ലാ കലക്ടറുടെതാണ് നടപടി.

കൊല്ലം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് രാഷ്ട്രീയ പാര്‍ട്ടിയുടെ റാലിയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം പേരയം ഗ്രാമപഞ്ചായത്തിലെ ഓഫീസ് അറ്റന്‍ഡന്‍റും ബൂത്ത് ലെവല്‍ ഓഫീസറുമായ പൗളിന്‍ ജോര്‍ജിനെയാണ് സസ്‌പെന്‍റ് ചെയ്തത്. 

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറാണ് നടപടി എടുത്തത്. പൊതുനിരീക്ഷകന് ലഭിച്ച പരാതിയെ തുടര്‍ന്ന് ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസറായ കൊല്ലം തഹസീല്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരുന്നു നടപടി.