സാമൂഹിക-ഗവേഷണ സംഘടനകള്‍ സാമൂഹ്യക്ഷേമത്തിന് വേണ്ടി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഭാഗവത് പറഞ്ഞു.
ദില്ലി: അഞ്ച് വര്‍ഷം കൂടുമ്പോൾ സര്‍ക്കാരുകള്‍ മാറി വരാൻ സാധ്യതയുണ്ടെന്നും സാമൂഹിക സംഘടനകള്‍ അവരെ ആശ്രയിക്കേണ്ടതില്ലെന്നും ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. സാമൂഹിക-ഗവേഷണ സംഘടനകള്‍ സാമൂഹ്യക്ഷേമത്തിന് വേണ്ടി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഭാഗവത് പറഞ്ഞു. മഹാമഹോപാധ്യായ് വിവി മിരാഷിയുടെ 125-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ തീർച്ചയായും അവരെ സമീപിക്കുക. എന്നാല്‍ സാമൂഹിക സംഘടനകള്‍ സര്‍ക്കാരിനെ ആശ്രയിക്കണമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം സർക്കാർ മാറിക്കെണ്ടേയിരിക്കും. രാജഭരണകാലത്തായിരുന്നെങ്കിൽ 30 മുതല്‍ 50 വരെ വര്‍ഷം വരെ വേണമായിരുന്നു ഭരണാധികാരികള്‍ മാറി വരാന്‍. ഇന്ന് അഞ്ച് വര്‍ഷം കൂടുമ്പോൾ സർക്കാർ മാറിവരാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നും മോഹൻ ഭാഗവത് പറഞ്ഞു.
