Asianet News MalayalamAsianet News Malayalam

പൊലീസ് പോസ്റ്റൽ ബാലറ്റ് തിരിമറി: ചെന്നിത്തലയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

വോട്ടെണ്ണുന്ന ദിവസം 8 മണി വരെ പോസ്റ്റൽ വോട്ട് നൽകാമെന്നിരിക്കെ ഇനിയും മടങ്ങി വരാത്ത പോസ്റ്റൽ ബാലറ്റുകൾ മടക്കിവിളിച്ച് പുതിയ ബാലറ്റ് പേപ്പറുകൾ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു

highcourt will hear ramesh chennithala's petition on police postal ballot fraud
Author
Kochi, First Published May 14, 2019, 6:22 AM IST

കൊച്ചി: പൊലീസ് സേനയിലെ പോസ്റ്റൽ ബാലറ്റ് തിരിമറി ആരോപണത്തിൽ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്‍റലിജൻസ് എഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്ര അന്വേഷണം നടത്തണമെന്നതാണ് ഹർജിയിലെ ആവശ്യം. 

വോട്ടെണ്ണുന്ന ദിവസം 8 മണി വരെ പോസ്റ്റൽ വോട്ട് നൽകാമെന്നിരിക്കെ ഇനിയും മടങ്ങി വരാത്ത പോസ്റ്റൽ ബാലറ്റുകൾ മടക്കിവിളിച്ച് പുതിയ ബാലറ്റ് പേപ്പറുകൾ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പോസ്റ്റല്‍ വോട്ടുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് നിയമപരമായി നീങ്ങുന്നത്. 

നിലവില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. പൊലീസിന്‍റെ പോസ്റ്റൽ വോട്ടുകളിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് മുൻപ് നിലപാടെടുത്ത പൊലീസ് തന്നെ സംഭവത്തിലെ തിരിമറി അന്വേഷിക്കുമ്പോൾ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios