Asianet News MalayalamAsianet News Malayalam

ഇനി ലക്ഷ്യം കേരളവും തമിഴ്നാടുമെന്ന് ബിജെപി നേതാവ്

ഇനി തമിഴ്​നാടും കേരളവുമാണ്​ ബിജെപിയുടെ ലക്ഷ്യം. അതും വൈകാതെ തന്നെ യാഥാർഥ്യമാവുമെന്നും​ ബിശ്വ ശർമ്മ പറഞ്ഞു.

himanta sarma says bjp will focus tamil nadu and kerala in next five years
Author
Delhi, First Published May 24, 2019, 5:27 PM IST

ദില്ലി: അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിലും തമിഴ്നാട്ടിലും അധികാരത്തിലെത്തുക എന്നതാണ് ബിജെപിയുടെ അടുത്ത ലക്ഷ്യമെന്ന് പാർട്ടി നേതാവ് ഹിമന്ത്​ ബിശ്വ ശർമ്മ. ദേശീയ വാർത്താ ചാനലായ എൻഡി ടിവിയോട് സംസാരിക്കുകയായിരുന്നു ബിശ്വ ശർമ്മ.

വടക്ക്​-കിഴക്കൻ സംസ്ഥാനങ്ങളിൽ സ്വാധീനമുണ്ടാക്കണമെന്ന് ബിജെപി ദേശീയ എക്​സിക്യൂട്ടീവ് യോ​ഗത്തിൽ അമിത്​ ഷാ ആഹ്വാനം ചെയ്​തിരുന്നു. ഇന്ന്​ അതും​ യാഥാർഥ്യമായിരിക്കുകയാണ്​. ഇനി തമിഴ്​നാടും കേരളവുമാണ്​ ബിജെപിയുടെ ലക്ഷ്യം. അതും വൈകാതെ തന്നെ യാഥാർഥ്യമാവുമെന്നും​ ബിശ്വ ശർമ്മ പറഞ്ഞു. 

ജയ് ശ്രീ റാം വിളിക്കുന്നതിൽ നിന്ന് വിലക്കിയതാണ് ബം​ഗാളിൽ മമത ബാനർജിക്ക് തിരിച്ചടി നേരിടേണ്ടി വന്നതിന് കാരണമെന്നും ബിശ്വ വർമ്മ വ്യക്തമാക്കി. ജയ് ശ്രീ റാം വിളിക്കേണ്ടെന്ന മമതയുടെ പ്രസ്താവന ബംഗാളിൽ വലിയ ചലനങ്ങളാണ്​ സൃഷ്​ടിച്ചതെന്നും ഇന്ത്യൻ സംസ്​കാരത്തിന്റെ നായകനായിരുന്നു രാമനെന്നും ശർമ്മ പറഞ്ഞു.

ബിജെപി സംബന്ധിച്ചിടത്തോളം  ‌മമത ബാനർജിയുടെ ശക്തികേന്ദ്രമായ ബം​ഗാളിൽ വിജയമുറപ്പിക്കുക എന്നത് വൻ വെല്ലുവിളി ഉയർത്തുന്നതായിരുന്നു. എന്നാൽ ഏവരേയും അത്ഭുതപ്പെടുത്തി ബം​ഗാളിലും ബിജെപി ​ഗംഭീര വിജയമാണ് കാഴ്ചവച്ചത്. സംസ്ഥാനത്തെ 42 ലോക്സഭ മണ്ഡ‍ലങ്ങളിൽ 18 മണ്ഡലങ്ങിലും ബിജെപി ആധിപത്യം ഉറപ്പിച്ചു. 22 സീറ്റുകളിൽ നിലയുറപ്പിച്ച് തൃണമൂൽ തങ്ങളുടെ കോട്ട പിടിച്ചുനിർത്തി. 

Follow Us:
Download App:
  • android
  • ios