Asianet News MalayalamAsianet News Malayalam

വിവിധ മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ഥികളെ നിര്‍ദേശിച്ച് ഐ ഗ്രൂപ്പ്

എറണാകുളത്ത് കെവി തോമസിന് പകരം വിജെ പൗലോസിന്‍റെ പേരാണ് ഗ്രൂപ്പ് നിര്‍ദേശിക്കുന്നത്. ചാലക്കുടിയില്‍ ഇന്നസെന്‍റിനെതിരെ മാത്യു കുഴല്‍നാടനേയും, തൃശ്ശൂരില്‍ ജോസ് വള്ളൂരിനേയും ഐ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്നു. 

i group nominates candidates for various seats
Author
Delhi, First Published Mar 10, 2019, 4:22 PM IST

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് മത്സരിക്കുന്ന എട്ട് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിച്ച് ഐ ഗ്രൂപ്പ്. കെസി വേണുഗോപാല്‍ മത്സരിക്കുന്നില്ലെങ്കില്‍  ആലപ്പുഴയില്‍ ബി.ബാബുപ്രസാദിനെ മത്സരിപ്പിക്കണം എന്നാണ് ഐ ഗ്രൂപ്പിന്‍റെ ശുപാര്‍ശ. 

എറണാകുളത്ത് കെവി തോമസിന് പകരം വിജെ പൗലോസിന്‍റെ പേരാണ് ഗ്രൂപ്പ് നിര്‍ദേശിക്കുന്നത്. ചാലക്കുടിയില്‍ ഇന്നസെന്‍റിനെതിരെ മാത്യു കുഴല്‍നാടനേയും, തൃശ്ശൂരില്‍ ജോസ് വള്ളൂരിനേയും ഐ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്നു. 

വണ്ടൂര്‍ എംഎല്‍എ എപി അനില്‍ കുമാറിനെയാണ് ആലത്തൂരിലേക്ക്  ഐ ഗ്രൂപ്പ് പിന്താങ്ങുന്നത്. വയനാട് സീറ്റിലേക്ക് കെപി അബ്ദുള്‍ മജീദിനേയും ഷാനിമോള്‍ ഉസ്മാനേയും  പാലക്കാട് സീറ്റില്‍ ഡിസിസി പ്രസിഡന്‍റ് വികെ ശ്രീകണ്ഠനേയും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനേയും ഗ്രൂപ്പ് ശുപാര്‍ശ ചെയ്യുന്നു. 

Follow Us:
Download App:
  • android
  • ios