ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള തന്‍റെ ആഗ്രഹവും ഇമ്രാന്‍ ഖാന്‍ പ്രകടിപ്പിച്ചു

ദില്ലി: തെരഞ്ഞെടുപ്പിലെ വലിയ ജനവിധിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള തന്‍റെ ആഗ്രഹവും ഇമ്രാന്‍ ഖാന്‍ പ്രകടിപ്പിച്ചു. ടെലിഫോണില്‍ വിളിച്ചാണ് ഇമ്രാന്‍ ഖാന്‍ അഭിനന്ദിച്ചത്. തിരിച്ച് മോദി ഇമ്രാന് നന്ദിയും അറിയിച്ചു.