വ്യാപക റെയ്ഡ് നടത്താൻ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഉദ്യോഗസ്ഥരെ കൊണ്ടുവരുമെന്നും അവർക്കായി ബെംഗലുരു വിമാനത്താവളത്തിൽ വാഹനങ്ങൾ തയ്യാറെന്നും എച്ച്ഡി കുമാരസ്വാമി

ബെംഗലുരു: കർണാടക ആദായ നികുതി വകുപ്പിനെതിരെ രൂക്ഷ ആരോപണവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കർണാടകത്തിലെ കോൺഗ്രസ്‌, ജെഡിഎസ് നേതാക്കളുടെ വീടുകളിൽ നാളെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്താൻ പദ്ധതിയിടുന്നുവെന്ന് കുമാരസ്വാമി പറഞ്ഞു. വ്യാപക റെയ്ഡ് നടത്താൻ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഉദ്യോഗസ്ഥരെ കൊണ്ടുവരുമെന്നും കുമാരസ്വാമി പറഞ്ഞു. 

സംസ്ഥാനത്തെ ആദായ നികുതി വകുപ്പ് മേധാവി ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ഉദ്യോഗസ്ഥർക്കായി ബെംഗളൂരു വിമാനത്താവളത്തിൽ വാഹനങ്ങൾ തയ്യാറെന്നും രാവിലെ അഞ്ച് മണി മുതൽ റെയ്ഡ് നടക്കുമെന്നും കർണാടക മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.