Asianet News MalayalamAsianet News Malayalam

അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും: രാജ്‌നാഥ് സിങ്

വെറും 12 കോടി ഗ്യാസ് കണക്ഷൻ മാത്രമാണ് 2014 ന് മുൻപ് നൽകിയിരുന്നതെന്നും നാല് വർഷം കൊണ്ട് മോദി സർക്കാർ 13 കോടി ഗ്യാസ് കണക്ഷൻ നൽകിയെന്നും രാജ്‌നാഥ് സിങ്

India would become the third largest economy in next 5 years: Rajnath
Author
Godda, First Published May 7, 2019, 6:53 PM IST

ദില്ലി: ബിജെപി അധികാരത്തിലെത്തിയാൽ വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുമെന്ന് രാജ്‌നാഥ് സിങ്. രാജ്യത്തെ ജനങ്ങളിൽ മോദി സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങളിൽ വലിയ വിശ്വാസമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. 

മോദി സർക്കാർ കഴിഞ്ഞ നാല് വർഷത്തിനിടെ 1.3 കോടി പേർക്ക് വീട് നിർമ്മിച്ച് നൽകിയെന്നും അടുത്ത് ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെ ഒരാൾ പോലും ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വെറും 12 കോടി ഗ്യാസ് കണക്ഷൻ മാത്രമാണ് 2014 ന് മുൻപ് നൽകിയിരുന്നതെന്നും നാല് വർഷം കൊണ്ട് മോദി സർക്കാർ 13 കോടി ഗ്യാസ് കണക്ഷൻ നൽകിയെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഒരു ദിവസം 5-6 കിലോമീറ്റർ റോഡ് നിർമ്മിച്ചിരുന്ന നിലയിൽ നിന്ന് 30-32 കിലോമീറ്റർ റോഡ് നിർമ്മിക്കുന്ന നിലയിലേക്ക് മാറിയത് മോദി സർക്കാരിന്റെ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios