ഉത്തര്‍പ്രദേശിന്‍റെ മുഖ്യമന്ത്രി പദത്തില്‍ ആദ്യം എത്തിയപ്പോള്‍ താന്‍ മത്സരിച്ചിരുന്നില്ലെന്നതും അവര്‍ ചൂണ്ടികാട്ടി. 1995 ല്‍ മായാവതി മുഖ്യമന്ത്രിയായപ്പോള്‍ നിയമസഭാംഗമായിരുന്നില്ല. ഇതേ രീതിയില്‍ പ്രധാനമന്ത്രിയാകാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് മായാവതി പ്രകടിപ്പിച്ചത്

ദില്ലി: ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തുക എന്നതാണ് പ്രഥമലക്ഷ്യം എന്ന് പ്രഖ്യാപിച്ചാണ് മായാവതി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാര്‍ട്ടിയുമായി കൈകോര്‍ത്ത മായാവതി ഉത്തര്‍പ്രദേശില്‍ ശക്തമായ നീക്കമാണ് നടത്തിയത്. അതിനിടയിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ബഹന്‍ജി വ്യക്കമാക്കിയത്. തെരഞ്ഞെടുപ്പിസല്‍ മത്സരിക്കാനില്ലെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടെന്ന ശക്തമായ സന്ദേശമാണ് മായാവതി ഇപ്പോള്‍ മുന്നോട്ടുവയ്ക്കുന്നത്.

പൊതു തെരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കില്ലെന്നതിനാല്‍ പ്രവര്‍ത്തകര്‍ നിരാശരാകേണ്ടതില്ലെന്ന് പറഞ്ഞ അവര്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വേണമെങ്കില്‍ എത്തുമെന്ന് ട്വിറ്ററില്‍ കുറിച്ചു. അധികാരമേറ്റെടുത്ത് ആറു മാസത്തിനകം ലോക്‌സഭയിലേക്കോ രാജ്യസഭയിലേക്കാ ജയിച്ചാല്‍ മതിയല്ലോയെന്നും മായാവതി ഓര്‍മ്മിപ്പിച്ചു.

ഉത്തര്‍പ്രദേശിന്‍റെ മുഖ്യമന്ത്രി പദത്തില്‍ ആദ്യം എത്തിയപ്പോള്‍ താന്‍ മത്സരിച്ചിരുന്നില്ലെന്നതും അവര്‍ ചൂണ്ടികാട്ടി. 1995 ല്‍ മായാവതി മുഖ്യമന്ത്രിയായപ്പോള്‍ നിയമസഭാംഗമായിരുന്നില്ല. ഇതേ രീതിയില്‍ പ്രധാനമന്ത്രിയാകാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് മായാവതി പ്രകടിപ്പിച്ചത്. മായാവതിയുടെ ട്വീറ്റോടെ പ്രതിപക്ഷ നിരയിലെ പ്രധാനമന്ത്രി സ്ഥാനമോഹികളുടെ എണ്ണം കൂടുകയാണ്.