Asianet News MalayalamAsianet News Malayalam

ആര്‍ക്കും കേവലഭൂരിപക്ഷം കിട്ടരുതെന്ന്‌ താന്‍ പ്രാര്‍ഥിച്ചിരുന്നു; തുറന്നുപറഞ്ഞ്‌ ജഗന്മോഹന്‍ റെഡ്ഡി

രാജ്യത്ത്‌ തൂക്കുമന്ത്രിസഭ അധികാരത്തില്‍ വരണമെന്നാണ്‌ താന്‍ ആഗ്രഹിച്ചതെന്ന്‌ തുറന്ന്‌ പറഞ്ഞ്‌ വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ നേതാവും ആന്ധ്രാപ്രദേശിന്റെ നിയുക്ത മുഖ്യമന്ത്രിയുമായ വൈ എസ്‌ ജഗന്മോഹന്‍ റെഡ്ഡി.

Jagan Mohan Reddy said that he was praying for a hung parliament
Author
Delhi, First Published May 26, 2019, 10:28 PM IST

ദില്ലി: രാജ്യത്ത്‌ തൂക്കുമന്ത്രിസഭ അധികാരത്തില്‍ വരണമെന്നാണ്‌ താന്‍ ആഗ്രഹിച്ചതെന്ന്‌ തുറന്ന്‌ പറഞ്ഞ്‌ വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ നേതാവും ആന്ധ്രാപ്രദേശിന്റെ നിയുക്ത മുഖ്യമന്ത്രിയുമായ വൈ എസ്‌ ജഗന്മോഹന്‍ റെഡ്ഡി. ഒരു രാഷ്ട്രീയപാര്‍ട്ടിയ്‌ക്കും 250 സീറ്റുകളില്‍ കൂടുതല്‍ നേടാനാകരുതെന്ന്‌ പ്രാര്‍ഥിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

"തൂക്കുമന്ത്രിസഭ വരണമെന്നാണ്‌ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രാര്‍ഥിച്ചത്‌. അങ്ങനെ വന്നാലല്ലേ പ്രാദേശിക പാര്‍ട്ടികള്‍ക്ക്‌ പ്രധാന്യം ലഭിക്കൂ. ഒരു പാര്‍ട്ടിയും 250 സീറ്റുകളിലധികം നേടരുതെന്നും പ്രാര്‍ഥിച്ചിരുന്നു". ഇന്ത്യാ ടുഡേയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ ജഗന്മോഹന്‍ പറഞ്ഞു.

കേന്ദ്രത്തില്‍ തൂക്കുസഭ വരുമെന്ന്‌ മാര്‍ച്ചില്‍ ജഗന്മോഹന്‍ പ്രവചിച്ചിരുന്നു. തന്റെ പാര്‍ട്ടിയായ വൈഎസ്‌ആര്‍ കോണ്‍ഗ്രസും ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസും മന്ത്രിസഭാ രൂപീകരണത്തില്‍ നിര്‍ണായക ശക്തിയാവുമെന്നും ജഗന്‍ പ്രതീക്ഷിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios