ഉത്തർപ്രദേശിലെ മുറാദാബാദിൽ നടന്ന ബിജെപിയുടെ സങ്കൽപ് റാലിക്കിടെയാണ് ഒരു സ്വകാര്യ ചാനലിന്റെ റിപ്പോട്ടർ ശിവം അഗര്‍വാളുമായി അഭിമുഖം നടത്തിയത്.  

മുറാദാബാദ്: പ്രതിപക്ഷ പാർട്ടികൾ വന്ദേമാതരം പാടുന്നത് തെറ്റായാണെന്ന് വിമര്‍ശിച്ച ബിജെപി നേതാവിനോട് വന്ദേമാതരം പാടാന്‍ ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്‍. എന്നാൽ ദേശീയ ​​ഗീതത്തിന്റെ ഒരു വരിപോലും ചൊല്ലാന്‍ കഴിയാതെ പരുങ്ങി നിൽക്കുകയായിരുന്നു ബിജെപി നേതാവ് ശിവം അഗര്‍വാള്‍. ഉത്തർപ്രദേശിലെ മുറാദാബാദിൽ നടന്ന ബിജെപിയുടെ സങ്കൽപ് റാലിക്കിടെയാണ് ഒരു സ്വകാര്യ ചാനലിന്റെ റിപ്പോട്ടർ ശിവം അഗര്‍വാളുമായി അഭിമുഖം നടത്തിയത്. 

പ്രാദേശിക പാര്‍ട്ടികള്‍ വന്ദേമാതരം തെറ്റായാണ് പാടിയതെന്നും അവർ ദേശീയ ​​ഗീതത്തോട് അനാദവ് കാണിക്കുകയാണെന്നും ശിവം അ​ഗർവാൾ പറഞ്ഞു. ഇതിനിടയിൽ ശിവത്തോട് വന്ദേമാതരം പാടാൻ റിപ്പോട്ടർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഒരുവരി പോലും പാടാനാകാതെ പരുങ്ങുകയായിരുന്നു അദ്ദേഹം. ഇടയ്ക്ക് അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ അടിയുകയും അദ്ദേഹം ഫോൺ കോളുകൾക്ക് മറുപടി നൽകുകയും ചെയ്യുന്നുണ്ട്. 

പിന്നീട് ജന​ഗണമന പാടാൻ റിപ്പോർട്ടർ ശിവത്തോട് ആവശ്യപ്പെട്ടു. എന്നാൽ ജന​ഗണമന ചൊല്ലാനും ശിവത്തിന് കഴിഞ്ഞില്ല. അറിയാം പക്ഷെ ചൊല്ലില്ലെന്നായിരുന്നു ശിവം മറുപടി പറഞ്ഞത്.