വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ രാഹുല്‍ വരുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാക്കണമെന്ന് ഇന്ന് രാവിലെ മുസ്ലീം ലീഗ് ഹൈക്കമാന്‍റിനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു.

ദില്ലി: വയനാട് സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വയനാട് സീറ്റില്‍ രാഹുല്‍ മത്സരിക്കുന്നതിനെതിരെ സിപിഎം ഇടപെട്ടതായി അറിയില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ രാഹുല്‍ വരുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാക്കണമെന്ന് ഇന്ന് രാവിലെ മുസ്ലീം ലീഗ് ഹൈക്കമാന്‍റിനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ വരുന്നില്ലെങ്കില്‍ മറ്റൊരാളെ ഉടന്‍ തീരുമാനിക്കണമെന്നും നിലവില്‍ തുടരുന്ന അനിശ്ചിത്വം വിജയസാധ്യത കുറയ്ക്കുമെന്നും മുസ്ലീം ലീഗ് ആശങ്ക അറിയിച്ചിരുന്നു. 

അതേസമയം ഒടിവിലായി ഇന്നലെ രാത്രി പുറത്തുവിട്ട പതിനാറാം സ്ഥാനാര്‍ത്ഥി പട്ടികയിലും വടകരയും വയനാടും ഉണ്ടായിരുന്നില്ല. രാഹുല്‍ വയാനാട് മത്സരിക്കുന്നതിനെതിരെ ദേശീയ സഖ്യകക്ഷികള്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറ‍ഞ്ഞിരുന്നു.