കേരളത്തിൽ രാഹുലിന് ഒരു സുരക്ഷിത സീറ്റ് കൊടുക്കാനാവുന്നതിൽ സന്തോഷമുണ്ടെന്നും അതിനർത്ഥം അമേഠിയിലേത് സുരക്ഷിത സീറ്റ് അല്ലെന്നല്ലെന്നും മുരളീധരൻ 

കോഴിക്കോട്: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ പ്രതികരണവുമായി വടകര യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. കേരളത്തിൽ രാഹുലിന് ഒരു സുരക്ഷിത സീറ്റ് കൊടുക്കാനാവുന്നതിൽ സന്തോഷമുണ്ടെന്നും അതിനർത്ഥം അമേഠിയിലേത് സുരക്ഷിത സീറ്റ് അല്ലെന്നല്ലെന്നും മുരളീധരൻ പറഞ്ഞു. 

രാഹുൽ ദേശീയ നേതാവാണ് എവിടെയും മത്സരിക്കാം. ഇടതുപക്ഷം അവരുടെ സ്ഥാനാർത്ഥിയെ പിൻവലിക്കുകയാണ് വേണ്ടതെന്നും മുരളീധരൻ പറഞ്ഞു. വടകരയുടെ കാര്യത്തിൽ യാതൊരു അനിശ്ചിതത്വവുമില്ല. തന്നോട് മത്സരിക്കാൻ പറഞ്ഞത് ഹൈക്കമാൻറാണെന്നും കെ മുരളീധരൻ പറഞ്ഞു.