പത്തനംതിട്ട: പത്തനംതിട്ടയിൽ ബിജെപിക്ക് തോൽവി പ്രവചിക്കുന്ന എക്സിറ്റ്പോൾ ഫലങ്ങളെ തള്ളി കെ സുരേന്ദ്രൻ. ബിജെപിക്ക് ജയം ഉറപ്പാണെന്ന് സുരേന്ദ്രൻ പറഞ്ഞു.യുഡിഎഫ് ജയിക്കുമെന്ന എക്സിറ്റ് പോളുകൾ ചിലരുടെ സ്വപ്നം മാത്രമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

മറിച്ചുള്ള എക്സറ്റിറ്റ് പോളുകള്‍ അതാത് ചാനലുകളുടെ ആഗ്രഹമാണ് പറയുന്നത്. ഒരു എക്സിറ്റ് പോളിനും കണ്ടെത്താനാകത്ത അടിയൊഴുക്കുണ്ടായിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.