സ്ത്രീ വോട്ടർമാരെ അകറ്റി നിർത്താനാണ് സിപിഎം അക്രമം അഴിച്ചു വിടുന്നതെന്നും സുരേന്ദ്രൻ 

തിരുവല്ല: സമാധാനപരമായി പോളിങ് നടത്താതിരിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. സ്ത്രീ വോട്ടർമാരെ അകറ്റി നിർത്താനാണ് സിപിഎം അക്രമം അഴിച്ചു വിടുന്നതെന്നും സുരേന്ദ്രൻ തിരുവല്ലയിൽ ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാഞ്ഞിരപ്പള്ളിയിലും, തിരുവല്ലയിലും നടന്ന ആക്രമണങ്ങൾ ജനാധിപത്യ വിരുദ്ധ സംഭവങ്ങളാണെന്നും സുരേന്ദ്രൻ പറഞ്ഞു. തെഞ്ഞെടുപ്പിൽ പൊലീസ് സുരക്ഷ ശക്തമാക്കണമെന്നാവശ്യപ്പെട്ട് തിരുവല്ല സബ് കലക്ടർ ഓഫീസ് ബിജെപി പ്രവർത്തകർ ഉപരോധിച്ചു.