ലോക്സഭാ തെരഞ്ഞെടുപ്പിൽ കമൽനാഥിന്‍റെ മകൻ നകുൽ നാഥ് ഛിന്ദ്‍വാഡ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകും. നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കമൽനാഥും മത്സരിക്കും.
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്‍റെ മകൻ നകുൽ നാഥ് ഛിന്ദ്‍വാഡ മണ്ഡലത്തിൽ മത്സരിക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട കമൽനാഥ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചിട്ടില്ലാത്തതിനാൽ ഇതേ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സീറ്റിലേക്ക് മത്സരിക്കുമെന്നും എഐസിസി വ്യക്തമാക്കി. ഛിന്ദ്‍വാഡയിലെ നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലാണ് കമൽനാഥ് മത്സരിക്കുക.
Scroll to load tweet…
Scroll to load tweet…
മധ്യപ്രദേശിൽ കനത്ത പോരാട്ടത്തിനൊടുവിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റ് നൂറ് ദിവസം പിന്നിട്ടതിന് പിന്നാലെയാണ് കമൽനാഥിനും മകനും ഒരുമിച്ച് സീറ്റുകൾ കോൺഗ്രസ് നൽകുന്നത്.
