കോഴിക്കോട്: കള്ളവോട്ടിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തെരഞ്ഞെടുപ്പ് തുടങ്ങിയ കാലം മുതൽ കള്ളവോട്ടുണ്ടെന്നും കാനം ഒഞ്ചിയത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് യു ഡി എഫ് കള്ളവോട്ട് ആരോപണവുമായി രംഗത്ത് വരുന്നതെന്ന് കാനം ചൂണ്ടിക്കാണിച്ചു. 

ഇത്രയും ദിവസം ഇവർ എവിടെയായിരുന്നുവെന്ന് കാനം രാജേന്ദ്രന്‍ ചോദിച്ചു. ഓരോ ബൂത്തിലുള്ള ഏജൻറുമാർ വേണ്ട വിധത്തിൽ പ്രവർത്തിക്കാത്തത് കൊണ്ട് ആരോപണം സർക്കാറിന്റേയും ഉദ്യോഗസ്ഥരുടേയും തലയിൽ വച്ച് കെട്ടരുതെന്നും കാനം പറഞ്ഞു.