പ്രതിപക്ഷമഹാസഖ്യം സീറ്റ് നിഷേധിച്ചതോടെയാണ് കനയ്യകുമാറിനെ ബെഗുസരായിയില്‍ മത്സരിപ്പിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചത്.

പട്ന: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്‍റും വിദ്യാര്‍ത്ഥിസമര നായകനുമായ കനയയ്കുമാര്‍ ബീഹാറിലെ സിപിഐ സ്ഥാനാര്‍ത്ഥിയാകും. ബെഗുസരായി മണ്ഡലത്തില്‍ നിന്നാണ് തീപ്പൊരി നേതാവ് ജനവിധി തേടുക. പ്രതിപക്ഷമഹാസഖ്യം സീറ്റ് നിഷേധിച്ചതോടെയാണ് കനയ്യകുമാറിനെ ബെഗുസരായിയില്‍ മത്സരിപ്പിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചത്.

ബീഹാറിലെ പ്രതിപക്ഷമഹാസഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥിയായി കനയ്യകുമാര്‍ മത്സരിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. എന്നാല്‍, കോണ്‍ഗ്രസും ആര്‍ജെഡിയും നേതൃത്വം നല്‍കുന്ന പ്രതിപക്ഷമഹാസഖ്യം സിപിഐ,സിപിഎം പാര്‍ട്ടികളെ സീറ്റ് വിഭജനത്തില്‍ കയ്യൊഴിഞ്ഞു. ഇടുമുന്നണിയിലെ സിപിഐഎംഎല്‍ന് മാത്രമാണ് ഒരു സീറ്റ് ലഭിച്ചത്. തുടര്‍ന്നാണ് തനിച്ച് മത്സരിക്കാന്‍ സിപിഐയും സിപിഎമ്മും തീരുമാനിച്ചത്. 

ബെഗുസരായി മണ്ഡലത്തില്‍ ആര്‍ജെഡിയുടെ തന്‍വീര്‍ ഹുസൈന്‍ ആയിരിക്കും പ്രതിപക്ഷമഹാസഖ്യം സ്ഥാനാര്‍ത്ഥി.