കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി നേരിട്ട വലിയ പരാജയത്തിൽ പ്രതികരണവുമായി കെബി ഗണേഷ് കുമാർ എംഎൽഎ. ശബരിമല വിഷയത്തിൽ എൻഎസ്എസിന്‍റെ നിലപാട് ശരിയായിരുന്നെന്നും ഇടത് പക്ഷത്തിന് അക്കാര്യത്തിൽ തെറ്റു പറ്റിയെന്നും ഗണേഷ് കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിൽ ശബരിമല  പ്രതിഫലിച്ചു. അതിൽ നിന്ന് ഓടിയൊളിച്ചിട്ട് കാര്യമില്ല. തിരുത്താൻ പറ്റുമോയെന്നാണ് ആലോചിക്കേണ്ടതെന്നും ഗണേഷ് കുമാർ പറഞ്ഞു. 

"മതന്യൂന പക്ഷങ്ങൾ മോദിക്കെതിരെ പ്രതികരിച്ചത് കോൺഗ്രസിന് വോട്ടായി മാറി. രാഹുൽ ഗാന്ധി അധികാരത്തിൽ വരുമെന്ന ജനത്തിന്‍റെ വിശ്വാസമാണ് അതിന് കാരണമായത്. ജാതിയും മതവുമാണ് തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമായത്. രാഷ്ട്രീയപരമായ തെരഞ്ഞെടുപ്പാണ് കേരളത്തിൽ നടന്നതെന്നത് അങ്ങേയറ്റം ദുഃഖകരമാണ്. രാഷ്ട്രീയക്കാരായ വോട്ടർമാരുടെ എണ്ണം കൂടുകയാണെന്നതും പഠിക്കണം" ഗണേഷ് കുമാർ പറഞ്ഞു.