കൊച്ചി: ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് രാവിലെ പത്തരക്ക് കൊച്ചിയിൽ ചേരും. അഞ്ച് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥി നിർണയമടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകും. അരൂരിൽ ബി ഡി ജെ എസ് മത്സര രംഗത്ത് നിന്നും പിൻമാറുന്നു എന്ന് അറിയിച്ചതോടെ അരൂരിലേക്ക് പകരം സ്ഥാനാർത്ഥി ,ബി ഡി ജെ എസിന് പകരം ബി ജെ പി തന്നെ രംഗത്തിറങ്ങണോ എന്ന കാര്യത്തിലും ചർച്ചകൾ ഉണ്ടാവും. 

ഇടഞ്ഞു നിൽക്കുന്ന ബിഡി ജെഎസിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും സംസ്ഥാന സമിതി ചർച്ച ചെയ്യും. സംസ്ഥാന സമിതിയുടെ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. കേന്ദ്ര നേതൃത്വമായിരിക്കും സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുക. അതേസമയം കേരളത്തിലെ എൻ ഡി എ യിലെ തർക്കങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ അമിത് ഷായുമായി കൂടികാഴ്ച നടത്താൻ തുഷാർ വെള്ളാപ്പള്ളി ഇന്ന് ദില്ലിക്ക് പോകും