Asianet News MalayalamAsianet News Malayalam

വോട്ട് ചോർച്ച തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടു, വിശ്വാസി സമൂഹം അകന്നു; കേരള ഘടകത്തിന് പിബിയില്‍ വിമർശനം

സിപിഎം പോളിറ്റ് ബ്യൂറോയിൽ സംസ്ഥാന ഘടകത്തിന് വിമർശനം . വോട്ട്ചോർച്ച തിരിച്ചറിയുന്നതിൽ കേരള ഘടകം പരാജയപ്പെട്ടു . വിശ്വാസ സമൂഹം പാർട്ടി നിന്ന് അകന്ന് പോയെന്ന് കേരള ഘടകം

kerala fraction failed to identify vote leak PB criticism
Author
New Delhi, First Published May 26, 2019, 10:17 PM IST

ദില്ലി: വിശ്വാസി സമൂഹം പാർട്ടിയുടെ അടിത്തറയിൽ നിന്നും അകന്ന് പോയെന്ന് സിപിഎം പിബിയിൽ കേരള ഘടകം. മത ന്യൂനപക്ഷങ്ങൾ അകന്നു പോയതും തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് സംസ്ഥാനഘടകം നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇത് രണ്ടും താത്കാലികമെന്നും കേരള ഘടകം റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. 

ചോർച്ച മുൻകൂട്ടി തിരിച്ചറിയുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന് പിബിയിൽ വിമർശനം ഉയർന്നു.  ദേശീയ നേതൃത്വത്തിന്റെ തിരഞ്ഞെടുപ്പ് അടവുനയം കേരളത്തിലെ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും ഇത് തിരിച്ചടിക്ക് ഒരു കാരണമായെന്നും സംസ്ഥാന നേതൃത്വത്തിന് അഭിപ്രായം രൂക്ഷ വിമര്‍ശനത്തിന് വഴിവയ്ക്കുമെന്നാണ് വിലയിരുത്തല്‍. 
 

Follow Us:
Download App:
  • android
  • ios