Asianet News MalayalamAsianet News Malayalam

ലക്ഷ്യം മതേതര ബദലെങ്കിൽ വയനാട്ടിലെ ഇടത് സ്ഥാനാർത്ഥിയെ പിൻവലിക്കുമോ? മുല്ലപ്പള്ളി

മതേതര ബദലെന്ന ആശയം മുന്നോട്ടു വയ്ക്കുന്ന സിപിഎം ആത്മാർത്ഥത ഉണ്ടെങ്കിൽ വയനാട്ടിലെ ഇടത് സ്ഥാനാർഥി പിൻവലിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

kpcc president asks cpim to withdraw candidate from wayanad
Author
Wayanad, First Published Apr 6, 2019, 8:30 PM IST

വയനാട്: കേന്ദ്രത്തിൽ മതേതര ബദൽ അധികാരത്തിലെത്തുകയാണ് ഇടതുപക്ഷത്തിന്‍റെ ലക്ഷ്യമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്കെതിരെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

മുഖ്യമന്ത്രി പറയുന്നത് വിടുവായിത്തമാണ്. മതേതര ബദലെന്ന ആശയം മുന്നോട്ടു വയ്ക്കുന്ന സിപിഎം ആത്മാർത്ഥത ഉണ്ടെങ്കിൽ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരായി മത്സരിക്കുന്ന ഇടത് സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ബദൽ നയത്തോട് കൂടിയ മതേതര സർക്കാരാണ് കേന്ദ്രത്തിൽ അധികാരത്തിൽ എത്തേണ്ടതെന്നും ഏതുസമയവും ബിജെപിയിലേക്ക് പോകാൻ സാധ്യതയുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിൽ അർത്ഥമില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിൽ പറഞ്ഞത്. ബിജെപിക്ക് സ്ഥാനാർത്ഥിപോലുമില്ലാത്ത വയനാട്ടിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മത്സരിക്കുന്നത് പരിഹാസ്യമാണെന്നും പിണറായി കുറ്റപ്പെടുത്തി. 
 

Follow Us:
Download App:
  • android
  • ios