ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുമ്മനത്തിന്‍റെ പ്രതികരണം. 

ആലപ്പുഴ: കേരളത്തിൽ കോൺഗ്രസ്സും സിപിഎമ്മും വോട്ടുകച്ചവടം നടത്തുകയാണെന്ന് ബിജെപിയുടെ തിരുവനന്തപുരം സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. കേരളത്തിൽ ബിജെപിയെ തോൽപിക്കണം എന്നാണ് ഇരുപാർട്ടികളും പറയുന്നതെന്നും കുമ്മനം പറഞ്ഞു. 

സംസ്ഥാനത്ത് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുമ്മനത്തിന്‍റെ പ്രതികരണം. ഏറെ ദിവസങ്ങള്‍ നീണ്ടുനിന്ന തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ് ഇന്ന് വൈകീട്ടോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപിക്കുന്നത്. ജെ പി നദ്ദയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാാണ് പട്ടിക പുറത്തുവിട്ടത്. 

നേരത്തേ സീറ്റ് വിഭജനം നടത്തിയ ബിജെപി 14 സീറ്റുകളിലാണ് മത്സരിക്കുകയെന്ന് വ്യക്തമാക്കിയിരുന്നു. അഞ്ച് സീറ്റുകളില്‍ ബിഡിജെഎസും ബാക്കിയുള്ള ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്.