മിസൊറാമിലെ ഞങ്ങളുടെ ആളുകൾ പാവങ്ങളാണോ എന്ന് സൂസെപാക്യം, മിസൊറാമിൽ എല്ലാവരും പാവങ്ങളാണെന്ന് മറുപടി പറഞ്ഞ് കുമ്മനം.
തിരുവനന്തപുരം: നിങ്ങൾ നൻമയുള്ള മനുഷ്യനാണ്, ആ നൻമ നിലനിര്‍ത്താൻ എന്നും കഴിയട്ടെ എന്ന് കുമ്മനം രാജശേഖരനോട് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം. വിശ്വസിക്കുന്ന ആശയങ്ങളിൽ എന്നും ഉറച്ച് നിൽക്കുന്ന ആളാണ് കുമ്മനം. പരസ്പര ബഹുമാനം നിലനിര്‍ത്താൻ എന്നും കഴിയട്ടെ എന്നും കുമ്മനവുമായുള്ള കൂടിക്കാഴ്ചയിൽ സൂസെപാക്യം പറഞ്ഞു.


ഞങ്ങൾ രാഷ്ട്രീയം പറയാറില്ലെന്ന് സുസെപാക്യം പറഞ്ഞപ്പോൾ അനുഗ്രഹം മതിയെന്നും കുമ്മനം മറുപടി പറഞ്ഞു. മാധ്യമങ്ങളെ ഒഴിവാക്കി പതിനഞ്ച് മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി.രാവിലെ സുഗതകുമാരിയുമായും കുമ്മനം രാജശേഖരൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
