സ്ഥാനമാനങ്ങളിൽ തീരുമാനം ആയില്ലെങ്കിൽ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് കെവി തോമസ്. പരിഹാരം ഉടൻ ഉണ്ടാക്കാമെന്ന് ഹൈക്കമാന്‍റ്
ദില്ലി: അര്‍ഹമായ പരിഗണന കിട്ടാതെ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് കെവി തോമസ്. സ്ഥാനമാനങ്ങൾ കൂടിയെ തീരു എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇപ്പോഴും കെ വി തോമസ്.സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപിയിലേക്ക് പോയേക്കുമെന്ന വാര്‍ത്തകൾ കെവി തോമസ് തള്ളിയെങ്കിലും അനുനയ നീക്കം പൂർണ്ണമായും ഫലം കണ്ടിട്ടില്ലെന്ന സൂചനയാണ് കെവി തോമസ് നൽകുന്നത്. അര്‍ഹമായ പദവി കിട്ടാതെ ദില്ലിയിൽ നിന്ന് എങ്ങോട്ടുമില്ലെന്ന നിലപാടിലാണ് കെ വി തോമസ്.
എന്നാൽ കേരളത്തിൽ ബാക്കിയുള്ള നാല് സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനൊപ്പം കെ വി തോമസിനുള്ള സ്ഥാനമാനങ്ങളിലും തീരുമാനമാകുമെന്നാണ് ഹൈക്കമാന്‍റ് നേതൃത്വം പറയുന്നത്. ഇക്കാര്യം കെവി തോമസിനെയും അറിയിച്ചിട്ടുണ്ട്. എഐസിസി ഭാരവാഹിത്വം യുഡിഎഫ് കൺവീനർ എന്നിവയിലൊന്നാണ് ആലോചനയിലെന്നാണ് സൂചന.
