മോദി ഭരണത്തെക്കുറിച്ചും തെരഞ്ഞെടുപ്പിലെ വിഷയങ്ങളെക്കുറിപ്പും കൂലിപ്പണിക്കാരോട് ഹിന്ദിയില്‍ ചോദ്യം ചോദിക്കുകയായിരുന്ന റിപ്പോര്‍ട്ടറുടെ മുന്നില്‍ പെട്ടന്നാണ് ഇയാള്‍ പ്രത്യക്ഷപ്പെട്ടത്

ലഖ്നൗ: വീ ആര്‍ നോട്ട് ബെഗ്ഗേഴ്സ് എന്ന ജയന്‍റെ പ്രശസ്തമായ ഡയലോഗ് കേരളക്കര ഒന്നടങ്കം ഏറ്റെടുത്തിട്ടുണ്ട്. കാലം കുറെ കടന്നിട്ടും അങ്ങാടി കവലകളില്‍ ജയന്‍റെ തകര്‍പ്പന്‍ ഡയലോഗ് മുഴങ്ങി കേള്‍ക്കാം. ഈ തെരഞ്ഞെടുപ്പ് കാലത്ത് വിശേഷങ്ങള്‍ തേടിയിറങ്ങിയ ചാനല്‍ റിപ്പോര്‍ട്ടറുടെ മുന്നില്‍ തകര്‍പ്പന്‍ ഇംഗ്ലിഷില്‍ മറുപടി പറഞ്ഞ് കയ്യടി നേടുകയാണ് ഉത്തര്‍പ്രദേശിലെ കൂലിപ്പണിക്കാരന്‍.

മോദി ഭരണത്തെക്കുറിച്ചും തെരഞ്ഞെടുപ്പിലെ വിഷയങ്ങളെക്കുറിപ്പും കൂലിപ്പണിക്കാരോട് ഹിന്ദിയില്‍ ചോദ്യം ചോദിക്കുകയായിരുന്ന റിപ്പോര്‍ട്ടറുടെ മുന്നില്‍ പെട്ടന്നാണ് ഇയാള്‍ പ്രത്യക്ഷപ്പെട്ടത്. 'ഐ വാണ്ട് ടു വര്‍ക്ക്, അയാം സേയിംഗ് മോദി ടു അലോ വര്‍ക്ക്' എന്ന് പറഞ്ഞതും റിപ്പോര്‍ട്ടര്‍ ആശ്ചര്യത്തോടെ ഓ ഇംഗ്ലീഷ് എന്ന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. തീര്‍ച്ചയായും എന്ന് ഇംഗ്ലിഷില്‍ മറുപടി പറഞ്ഞ തൊഴിലാളി മോദിയെ നല്ല ഭാഷയില്‍ വിമര്‍ശിച്ചു.

യു പിയിലെ ഉള്‍നാടന്‍ ഗ്രാമവാസിയായ താങ്ങള്‍ പഠിച്ചിട്ടുണ്ടോ എന്നായിരുന്നു റിപ്പോര്‍ട്ടറുടെ അടുത്ത ചോദ്യം. ബിരുദം ജയിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഫഗല്‍പൂര്‍ സര്‍വ്വകലാശാലയിലാണ് പഠിച്ചതെന്നും വ്യക്തമാക്കി. തൊഴിലവസരങ്ങള്‍ ഇപ്പോള്‍ കുറയുകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.