Asianet News MalayalamAsianet News Malayalam

പാലക്കാട്ട് വാഹന പ്രചാരണജാഥക്കിടെ വടിവാൾ; വീണത് വടിവാളല്ല കൃഷി ആയുധമെന്ന് സിപിഎം

ഇടതുമുന്നണി സ്ഥാനാർത്ഥി എംബി രാജേഷിന്‍റെ വാഹന പ്രചരണജാഥക്കിടെ വടിവാൾ കണ്ടെത്തിയതിനെതിരെ നിയമനടപടിക്കൊരുങ്ങി കോൺഗ്രസ്. ജില്ല പൊലീസ് മേധാവിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കോൺഗ്രസ് പരാതി നൽകും.

LDF candidate rally with arms caught in mobile camera is not a weapon says cpm
Author
Palakkad, First Published Apr 6, 2019, 2:19 PM IST

പാലക്കാട്: ഇടതുമുന്നണി സ്ഥാനാർത്ഥി എംബി രാജേഷിന്‍റെ വാഹന പ്രചാരണജാഥക്കിടെ വടിവാൾ കണ്ടെത്തിയതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കോൺഗ്രസ്. ജില്ല പൊലീസ് മേധാവിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കോൺഗ്രസ് പരാതി നൽകും. എന്നാൽ ബൈക്കിൽ നിന്ന് വീണത് വടിവാളല്ലെന്നും കാർഷികാവശ്യത്തിനുളള കത്തിയാണെന്നും സിപിഎം വിശദീകരിക്കുന്നു. 

കഴിഞ്ഞ ദിവസം ഒറ്റപ്പാലം മണ്ഡലത്തിൽ എൽഡിഎഫ് പര്യടനത്തിനിടെയാണ് മറിഞ്ഞ ഇരുചക്രവാഹനത്തിൽ നിന്ന് വടിവാൾ തെറിച്ചുവീണത്. സ്ഥാനാർത്ഥിയുടെയും നേതാക്കളുടെയും വാഹനത്തിനെ അനുഗമിച്ച് ഇരുചക്രവാഹനങ്ങളുണ്ടായിരുന്നു. പുലാപ്പറ്റ ഉമ്മനഴിയിൽ നിന്ന് മണ്ണാർക്കാട് റോഡിലേക്ക് തിരിയുമ്പോഴായിരുന്നു സംഭവം . ഉടൻ പ്രവർത്തകർ ചേർന്ന് വളഞ്ഞുനിൽക്കുകയും വാൾ മാറ്റുകയും ചെയ്തു. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ വലിയ തോതിൽ പ്രചരിക്കപ്പെടുകയും ചെയ്തു. സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിന്‍റെ പ്രതീകമാണ് ഇതെന്നാണ് കോൺഗ്രസും ബിജെപിയും ആരോപിക്കുന്നത്.  വടിവാളുമായി വാഹന പ്രചരണജാഥക്കെത്തിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.

അതേസമയം, വ്യാജ പ്രചാരണമാണെന്നും വീണത് വടിവാളല്ലെന്നുമാണ് സിപിഎം വിശദീകണം. കൃഷിടിയത്തിൽ നിന്ന് വന്നു ജാഥയിൽ ചേർന്നവരാണ് അപകടത്തിൽപ്പെട്ടത്. കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ആയുധമാണ് താഴെ വീണത്. ഇവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും സിപിഎം വിശദീകരിക്കുന്നു. 

"

നിരവധി പേർ നോക്കിനിൽക്കെ വടിവാളുമായി എത്തിയ ആളെ നീക്കം ചെയ്യാനുളള പ്രവർത്തകര്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഈ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുതുടങ്ങിയോടെ,  സമ്മർദ്ദത്തിലായിരിക്കുകയാണ് സിപിഎം നേതൃത്വം,,

Follow Us:
Download App:
  • android
  • ios