Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഏറ്റവും വലിയ പണക്കാരന് കെട്ടിവച്ച കാശ് പോയി.!

എ​ന്നാ​ൽ മു​ത​ലാ​ളി​യു​ടെ പ​ണ​ത്തി​ന്‍റെ ക​ന​മൊ​ന്നും വോ​ട്ടാ​യി മാ​റി​യി​ല്ല. ര​മേ​ഷ് കു​മാ​റി​നു ആ​കെ 1,558 വോ​ട്ട് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. 

lok sabha election result 2019 richest candidate ramesh kumar sharma got the biggest defeat
Author
Bihar, First Published May 26, 2019, 8:56 AM IST

ദില്ലി: ഇ​ത്ത​വ​ണ​ത്തെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച ഏ​റ്റ​വും പ​ണ​ക്കാ​ര​നാ​യ സ്ഥാ​നാ​ർ​ഥി​യു​ടെ കെ​ട്ടി​വ​ച്ച​കാ​ശു​പോ​യി. ബി​ഹാ​റി​ലെ പാ​ട​ലി​പു​ത്രി​യി​ൽ​നി​ന്നും സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച ര​മേ​ഷ് കു​മാ​ർ ശ​ർ​മ​യ്ക്കാ​ണ് കെ​ട്ടി​വ​ച്ച​കാ​ശു​പോ​ലും ന​ഷ്ട​മാ​യ​ത്. പ​ത്രി​കാ​സ​മ​ർ​പ്പ​ണ​ത്തി​നൊ​പ്പം ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ 1,107 കോ​ടി രൂ​പ​യാ​ണ് മു​ത​ലാ​ളി​യു​ടെ വ​രു​മാ​ന​മാ​യി വെ​ളി​പ്പെ​ടു​ത്തി​യ​ത്. 

എ​ന്നാ​ൽ മു​ത​ലാ​ളി​യു​ടെ പ​ണ​ത്തി​ന്‍റെ ക​ന​മൊ​ന്നും വോ​ട്ടാ​യി മാ​റി​യി​ല്ല. ര​മേ​ഷ് കു​മാ​റി​നു ആ​കെ 1,558 വോ​ട്ട് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. പാ​ട​ലി​പു​ത്ര​യി​ൽ മ​ത്സ​രി​ച്ച 26 സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ആ​ളാ​യി ര​മേ​ഷ് കു​മാ​ർ. മ​ണ്ഡ​ല​ത്തി​ൽ പോ​ൾ ചെ​യ്ത വോ​ട്ടി​ന്‍റെ 0.14 ശ​ത​മാ​നം മാ​ത്ര​മാ​ണ് മു​ത​ലാ​ളി​ക്ക് സ​മാ​ഹ​രി​ക്കാ​നാ​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച പ​ണ​ക്കാ​രി​ൽ ര​ണ്ടാ​മ​നാ​യ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കോ​ണ്ട വി​ശ്വേ​ശ്വ​ർ റെ​ഡ്ഡി​ക്കും തോ​ൽ​വി​യാ​യി​രു​ന്നു ഫ​ലം. തെ​ലു​ങ്കാ​ന​യി​ലെ ച​വേ​ല മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച റെ​ഡ്ഡി എ​തി​ർ​സ്ഥാ​നാ​ർ​ഥി​യോ​ട് ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തി​യാ​ണ് തോ​റ്റ​ത്. ടി​ആ​ർ​എ​സി​ന്‍റെ ജി ​ര​ഞ്ജി​ത് റെ​ഡ്ഡി​യോ​ടാ​ണ് തോ​റ്റ​ത്. വി​ശ്വേ​ശ്വ​ർ റാ​വു 895 കോ​ടി​യു​ടെ ആ​സ്തി​യു​ണ്ടെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന പ​ണ​ക്കാ​ര​ൻ സ്ഥാ​നാ​ർ​ഥി മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​നാ​യി​രു​ന്നു. ക​മ​ൽ​നാ​ഥി​ന്‍റെ മ​ക​ൻ ന​കു​ൽ നാ​ഥ് ത​നി​ക്ക് 660 കോ​ടി​യു​ടെ ആ​സ്തി​യു​ണ്ടെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ ചി​ന്ദ്‌​വാ​ര മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ് ന​കു​ൽ മ​ത്സ​രി​ച്ച​ത്. 35,000 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ന​കു​ൽ വി​ജ​യി​ക്കു​ക​യും ചെ​യ്തു.

സ​മ്പ​ന്ന സ്ഥാ​നാ​ർ​ഥി​ക​ളി​ലെ നാ​ലാ​മ​നും ജ​യി​ച്ചു. ക​ന്യാ​കു​മാ​രി​യി​ൽ മ​ത്സ​രി​ച്ച വ​സ​ന്ത്കു​മാ​ർ മൂ​ന്നു ല​ക്ഷം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ജ​യി​ച്ച​ത്. 417 കോ​ടി രൂ​പ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​സ്തി.പ​ണ​ക്കാ​ര​നാ​യ അ​ഞ്ചാം സ്ഥാ​നാ​ർ​ഥി കോ​ൺ​ഗ്ര​സ് നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യാ​ണ്. ഇ​ദ്ദേ​ഹം ഒ​രു ല​ക്ഷം വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ടു. 374 കോ​ടി രൂ​പ​യാ​ണ് സി​ന്ധ്യ​യു​ടെ ആ​സ്തി​യാ​യി സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്ന​ത്.

Follow Us:
Download App:
  • android
  • ios