പാലക്കാട്: കേരളത്തിലുടനീളമുണ്ടായ ട്രെന്‍ഡാണ് പാലക്കാടും കണ്ടതെന്നും എന്നാല്‍ ആഘാതം കുറഞ്ഞെന്നും എംബി രാജേഷ് യുഡിഎഫ് ട്രെന്‍ഡ് പാലക്കാട് ഇത്ര കണ്ട് ബാധിക്കുമെന്ന്  മുന്‍കൂട്ടി കാണാന്‍ ആര്‍ക്കും സാധിച്ചില്ല. പാര്‍ട്ടി വോട്ടില്‍ ചോര്‍ച്ചയുണ്ടായോയെന്ന് പരിശോധിച്ചിട്ടില്ല. 

വോട്ടിന്റെ വിശദമായ കണക്കുകള്‍ പരിശോധിച്ചിട്ടില്ല. എടുത്തു ചാടിയുള്ള നിഗമനങ്ങള്‍ അപക്വമാണെന്ന് എം ബി രാജേഷ്. മണ്ണാര്‍ക്കാട് പിന്നിലാകുമെന്ന് കരുതിയിരുന്നു എന്നാല്‍ ഇത്ര പിന്നില്‍ പോകുമെന്ന് കരുതിയില്ല. പരാജയം വ്യക്തിപരമായി കാണുന്നില്ല. 

വളരെ ശക്തമായ ഒരു ട്രെന്‍ഡിന്റെ ആഘാതം പാലക്കാട് കുറവാണെന്നാണ് കരുതുന്നതെന്നും എം ബി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പ്രത്യേകിച്ച് എന്തെങ്കിലും ചെയ്താല്‍ ഈ ട്രെന്‍ഡിന് എതിരായി പാലക്കാട് എന്തെങ്കിലും സംഭവിക്കുമെന്ന് തോന്നുന്നില്ലെന്ന് എം ബി രാജേഷ് പറഞ്ഞു.