Asianet News MalayalamAsianet News Malayalam

ബിജെപി കയ്യേറിയ ഓഫീസുകള്‍ തിരിച്ചുപിടിയ്ക്കാന്‍ തൃണമൂൽ നേതാക്കൾക്ക് മമതയുടെ നിര്‍ദ്ദേശം

ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ ‘ബംഗ ജനനി ബാഹിനി’, ‘ജയ്ഹിന്ദ് ബാഹിനി’ എന്നീ സംഘടനകള്‍ രൂപീകരിച്ചതിന് പിന്നാലെയാണ് മമതയുടെ നടപടി. 

Mamata Banerjee asked the party leaders to recapture TMC offices occupied by BJP
Author
West Bengal, First Published May 31, 2019, 11:17 PM IST

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ ബിജെപി കയ്യേറിയ ഓഫീസുകള്‍ തിരിച്ചുപിടിയ്ക്കാന്‍ തൃണമൂൽ കോൺ​ഗ്രസ് നേതാക്കൾക്ക് മുഖ്യമന്ത്രി മമത ബാനർജി നിര്‍ദ്ദേശം നൽകിയതായി റ‌ിപ്പോർട്ട്. ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ ‘ബംഗ ജനനി ബാഹിനി’, ‘ജയ്ഹിന്ദ് ബാഹിനി’ എന്നീ സംഘടനകള്‍ രൂപീകരിച്ചതിന് പിന്നാലെയാണ് മമതയുടെ നടപടി. 

ബിജെപി പിടിച്ചെടുത്ത ഓഫീസുകള്‍ കഴിയുന്നത്രയും വേഗത്തിൽ തിരിച്ചുപിടിക്കാന്‍ മമത ബാനർജി തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന തൃണമൂൽ നേതാവ് പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. രാജ്യദ്രോഹികൾക്ക്  ഒരിക്കലും ബം​ഗാളിലെ ജനത മാപ്പ് നൽകില്ലെന്നും അവർക്ക് തക്കമായ മറുപടി ലഭിക്കുമെന്നും മമത പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. തൃണമൂല്‍ തോറ്റ സ്ഥലങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്താൻ മമത പദ്ധതിയിടുന്നുണ്ട്. ജനങ്ങളുടെ പരാതികൾ ഉൾപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കണമെന്നും മമത നിര്‍ദേശം നല്‍കിയതായി നോതാവ് പറഞ്ഞു.

മമതയുടെ സഹോദരന്‍ കാര്‍ത്തിക് ബാനര്‍ജിയ്ക്കും മന്ത്രിയായ ബ്രാത്യ ബസുവിനുമാണ് ജയ്ഹിന്ദ് ബാഹിനിയുടെ ചുമതല നൽകിയിരിക്കുന്നത്. പാര്‍ട്ടി എം.പിയായ കാകോലി ഘോഷ് ദസ്തിദറിനാണ് ‘ബംഗ ജനനി ബാഹിനി’യുടെ ഉത്തരവാദിത്വം. മുതിർന് പാർട്ടി നേതാവ് സുവേന്ദു അധികാരിയെയാണ് ജില്ലകളുടെ ഉത്തരവാദിത്വം ഏൽപ്പിച്ചിരിക്കുന്നത്.  
   
തെരഞ്ഞെടുപ്പ് തോല്‍വിയുടെ സാഹചര്യത്തില്‍ ജാര്‍ഗ്രാം, വെസ്റ്റ് ബുര്‍ദ്വാന്‍, മാല്‍ഡ, നോര്‍ത്ത് ദിനാജ്പൂര്‍, സൗത്ത് ദിനാജ്പൂര്‍, മുര്‍ഷിദാബാദ്, പുരുലിയ, ബാങ്കുറ, വെസ്റ്റ് മിഡ്‌നാപ്പൂര്‍, നാദിയ എന്നീ ജില്ലകളില്‍ പാര്‍ട്ടി തലത്തില്‍ അഴിച്ചു പണിയ്ക്കും മമത നിര്‍ദേശം നല്‍കിയിട്ടുണ്ട്. 44ൽ 18 സീറ്റ് നേടി ബം​ഗാളിൽ ബിജെപി വൻ വിജയം നേടിയിരുന്നു.


 

Follow Us:
Download App:
  • android
  • ios