ബിഹാറിലെ ഛപ്രയിലെ 131-ാം നമ്പര്‍ ബൂത്തിലാണ് ഇയാള്‍ വോട്ടിങ് യന്ത്രം തല്ലിത്തകര്‍ത്തത്.

പട്ന: അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ ബിഹാറില്‍ വോട്ടിങ് യന്ത്രം തല്ലിത്തകര്‍ത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. രഞ്ജിത് പാസ്വാനാണ് ഇവിഎം മഷീന്‍ നശിപ്പിച്ചതിന്‍റെ പേരില്‍ അറസ്റ്റിലായത്. 

ബിഹാറിലെ ഛപ്രയിലെ 131-ാം നമ്പര്‍ ബൂത്തിലാണ് ഇയാള്‍ വോട്ടിങ് യന്ത്രം തല്ലിത്തകര്‍ത്തത്. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 

Scroll to load tweet…