ഞങ്ങൾ വനിതകൾ ബിജെപിയിൽ സുരക്ഷിതരാണെന്നും തോൽവി ഉറപ്പായപ്പോൾ മായാവതി പിച്ചും പേയും പറയുകയാണെന്നും നിര്‍മ്മല സീതാരാമന്‍

ദില്ലി: ഭര്‍ത്താക്കന്മാര്‍ മോദിയുടെ അടുത്ത് പോകുന്നത് ബിജെപിയിലെ വനിതാ നേതാക്കള്‍ക്ക് പേടിയാണെന്ന മായാവതിയുടെ പരാമര്‍ശത്തിന് മറുപടി നല്‍കി പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. ബിജെപിയിലെ വനിതകളെ കുറിച്ച് മായാവതി ആശങ്കപ്പെടേണ്ടെന്ന് മന്ത്രി തിരിച്ചടിച്ചു. ഞങ്ങൾ വനിതകൾ ബിജെപിയിൽ സുരക്ഷിതരാണെന്നും തോൽവി ഉറപ്പായപ്പോൾ മായാവതി പിച്ചും പേയും പറയുകയാണെന്നും നിര്‍മ്മല സീതാരാമന്‍ ആരോപിച്ചു. 

Read more: മോദിയുടെ അടുത്തേക്ക് ഭര്‍ത്താക്കന്മാര്‍ പോകുന്നതിനെ വനിതാ ബിജെപി നേതാക്കള്‍ ഭയക്കുന്നുവെന്ന് മായാവതി

മോദിയുടെ അടുത്ത് ഭര്‍ത്താക്കന്‍മാര്‍ പോകുന്നതിനെ വിവാഹിതരായ, ബിജെപി വനിതാ നേതാക്കള്‍ ഭയക്കുന്നു. മോദിയുടെ വഴിയേ തങ്ങളെയും ഭർത്താക്കന്‍മാര്‍ ഉപേക്ഷിക്കുമോ എന്നാണ് നേതാക്കളുടെ പേടിയെന്നും മായാവതി ആരോപിച്ചിരുന്നു. മഹാസഖ്യം തകർക്കാൻ മോദി എല്ലാ ശ്രമവും നടത്തി. ഇപ്പോള്‍ ദളിതരുടെ പേരില്‍ മോദി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നും മായാവതി മോദിക്കെതിരെ ആഞ്ഞടിച്ചിരുന്നു.