Asianet News MalayalamAsianet News Malayalam

2014ൽ ​ഗം​ഗാ മാതാവിന്റെ സഹായത്തോടെ അധികാരത്തിലേറി; ഇത്തവണ ​ഗം​ഗാ മാതാവ് ബിജെപിയെ ശിക്ഷിക്കും; മായാവതി

'2014ൽ ​ഗം​ഗാ മാതാവിന്റെ സഹായത്തോടെ ബിജെപി അധികാരത്തിലേറി. എന്നാൽ ഇത്തവണ ഗം​ഗാ മാതാവ് അവരെ ശിക്ഷിക്കുകയും വലിച്ചെറിയുകയും ചെയ്യും'- മായാവതി പറഞ്ഞു.

mayawati says ganga maa will punish bjp
Author
Varanasi, First Published May 16, 2019, 9:30 PM IST

വാരണാസി: ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ​ഗം​ഗാ മാതാവ് ബിജെപിയെ ശിക്ഷിക്കുമെന്ന് ബഹുജൻ സമാജ് വാദി പാർട്ടി അധ്യക്ഷ മായാവതി. ഗം​ഗയെ വൃത്തിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ബിജെപി അത് ചെയ്തിട്ടില്ലെന്നും മായാവതി കുറ്റപ്പെടുത്തി.

'ബിജെപിയുടേത് വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയമാണെന്ന് നമുക്കറിയാം. സമ്പന്നരെ മാത്രമാണ് ബിജെപി സംരക്ഷിച്ചത്. പാ​വ​പ്പെ​ട്ട​വ​ര്‍​ക്കാ​യി യാ​തൊ​രു പ​ദ്ധ​തി​യും ബി​ജെ​പി ന​ട​പ്പാ​ക്കിയില്ല. 2014ൽ ​ഗം​ഗാ മാതാവിന്റെ സഹായത്തോടെ ബിജെപി അധികാരത്തിലേറി. എന്നാൽ ഇത്തവണ ഗം​ഗാ മാതാവ് അവരെ ശിക്ഷിക്കുകയും  വലിച്ചെറിയുകയും ചെയ്യും'- മായാവതി പറഞ്ഞു.

നഗരത്തിലും കേന്ദ്രത്തിലും മോദി വികസന പ്രവർത്തനങ്ങളൊന്നും ചെയ്തിട്ടില്ല. ​ഗം​ഗയെ വൃത്തിയാക്കിയിട്ടില്ല. രാജ്യത്തിന്റെ സംരക്ഷണം ഉറപ്പുവരുത്താനും മോദിക്ക് സാധിച്ചിട്ടില്ല. രാജ്യത്തിന്റെ അതിർത്തി സുരക്ഷിതമല്ല. നമ്മൾ ധാരാളം ഭീകരാക്രമണങ്ങൾ കണ്ടതാണെന്നും മായാവതി പറഞ്ഞു. വാരണാസിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ​ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19നാണ് വാരണാസിയിൽ ജനങ്ങൾ വിധി എഴുതുന്നത്.
 

Follow Us:
Download App:
  • android
  • ios