ലഖ്നൗ: കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര മേഖലയില്‍ ജോലി നല്‍കുമെന്ന് ബിഎസ്പി നേതാവ് മായാവതി. കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ മിനിമം വേതനം ഉറപ്പുവരുത്തല്‍ പദ്ധതി ദാരിദ്രം പൂര്‍ണ്ണമായി തുടച്ചുനീക്കില്ലെന്നാണ് മായാവതി പറയുന്നത്. 

അധികാരത്തിലെത്തിയാല്‍ അഞ്ചുകോടി കുടുംബങ്ങള്‍ക്ക് എല്ലാ വർഷവും 72,000 രൂപ നല്‍കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം.  കൂടാതെ പരമദരിദ്രമായ കുടുംബങ്ങള്‍ക്ക്  മാസം തോറും ആറായിരം രൂപയും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ദരിദ്ര കുടുംബങ്ങള്‍ക്ക് മാസം തോറും ആറായിരം രൂപ നല്‍കുന്നതിന് പകരം ജോലി നല്‍കുമെന്നാണ് മായാവതിയുടെ പ്രഖ്യാപനം. ഉത്തര്‍പ്രദേശിലെ ഖോസി ലോക്സഭാ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ത്ഥി അതുല്‍ റായിക്കായി പ്രചാരണം നടത്തുകയായിരുന്നു മായാവതി.