Asianet News MalayalamAsianet News Malayalam

അപകീർത്തിപ്പെടുത്താൻ ശ്രമം; പരാതിയുമായി എംബി രാജേഷ്

പ്രചാരണ വാഹനവ്യൂഹത്തിൽ നിന്ന് വടിവാൾ വീണെന്ന വ്യാജ പ്രചാരണത്തിനെതിരെയാണ് പരാതി. അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൃത്രിമമായി മോർഫ് ചെയ്ത് തയ്യാറാക്കിയ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് പരാതി.

mb rajesh filed petition on defamation
Author
Palakkad, First Published Apr 7, 2019, 10:23 PM IST

പാലക്കാട്: അപകീർത്തിപ്പെടുത്തുന്ന പ്രചാരണം നടത്തുന്നതായി കാണിച്ച് പാലക്കാട് എംപിയും ഇടതുമുന്നണി സ്ഥാനാർത്ഥി എംബി രാജേഷ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും പാലക്കാട് എസ്പിക്കും പരാതി നൽകി. എൽഡിഎഫ് പര്യടനത്തിനിടെ ഇരുചക്രവാഹനത്തിൽ നിന്ന് വടിവാൾ തെറിച്ചുവീണ സംഭവത്തിൽ തനിക്കെതിരെ ദുഷ്പ്രചാരണം നടത്തുന്നു എന്നാണ് പരാതി. 

വണ്ടിയിൽ നിന്നും വീണത് കാർഷിക ആവശ്യത്തിനുപയോഗിക്കുന്ന കത്തി ആണെന്നാണ് സിപിഎം വിശദീകരണം. ഒറ്റപ്പാലം മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിയുടെ വാഹനത്തിനെ അനുഗമിച്ച ഇരുചക്രവാഹനം നിലത്ത് വീണപ്പോഴായിയിരുന്നു വടിവാൾ തെറിച്ചുവീണത്. തന്നെ അപകീർത്തിപ്പെടുത്താൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി എം ബി രാജേഷ് പരാതിയില്‍ പറയുന്നു. 

അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൃത്രിമമായി മോർഫ് ചെയ്ത് തയ്യാറാക്കിയ ചിത്രങ്ങൾ ഉൾപ്പെടെ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരത്തിൽ വ്യക്തിഹത്യ നടത്തുന്ന ഫേസ് ബുക്ക് പേജുകളുടെയും വാട്‌സാപ്പ് ഗ്രൂപ്പുകളുടെയും അഡ്മിൻമാർക്കെതിരെയും പ്രചരിപ്പിക്കുന്ന വ്യക്തികൾക്കെതിരെയും അന്വേഷണം നടത്തി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമനുസരിച്ചുള്ള നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. 

Follow Us:
Download App:
  • android
  • ios