Asianet News MalayalamAsianet News Malayalam

'സ്ഫോടനക്കേസ് പ്രതിക്കും വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ട്! '; ട്വിറ്റര്‍ ഇന്ത്യയെ വിമര്‍ശിച്ച് മെഹബൂബ മുഫ്തി

"സാധ്വി പ്രഗ്യയ്ക്ക് വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ട് നല്‍കിയ ട്വിറ്ററിന് നന്ദി. വെറുപ്പിന്‍റെ വിത്ത് വിതയ്ക്കാന്‍ സ്ഫോടനക്കേസ് പ്രതിക്ക് അവസരം നല്‍കിയത് പരിഹസിക്കുന്നതിന് തുല്യമാണ്. ഗോഡ്സെ മരിച്ചതില്‍ ദൈവത്തിന് നന്ദി"- മുഫ്തി ട്വീറ്റ് ചെയ്തു.

mehbooba mufti react against twitter india over giving terror accused sadhvi pragya  verified account
Author
Srinagar, First Published May 9, 2019, 11:13 AM IST

ശ്രീനഗര്‍: മാലേഗാവ് സ്ഫോടനക്കേസിലെ പ്രതി പ്രഗ്യ സിംഗ് താക്കൂറിന് വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ട് നല്‍കിയതിനെതിരെ പ്രതിഷേധിച്ച് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മെഹബൂബ മുഫ്തതി. ട്വിറ്ററിന്‍റെ നടപടിയില്‍ ട്വിറ്ററിലൂടെ തന്നെയാണ് മുഫ്തി പതിഷേധം രേഖപ്പെടുത്തിയത്. 

"സാധ്വി പ്രഗ്യയ്ക്ക് വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ട് നല്‍കിയ ട്വിറ്ററിന് നന്ദി. വെറുപ്പിന്‍റെ വിത്ത് വിതയ്ക്കാന്‍ സ്ഫോടനക്കേസ് പ്രതിക്ക് അവസരം നല്‍കിയത് പരിഹസിക്കുന്നതിന് തുല്യമാണ്. ഗോഡ്സെ മരിച്ചതില്‍ ദൈവത്തിന് നന്ദി"- മുഫ്തി ട്വീറ്റ് ചെയ്തു. താക്കൂറിന്‍റെ വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടിന്‍റെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പെടെയാണ് മുഫ്തിയുടെ ട്വീറ്റ്. 

2008-ലെ മാലേഗാവ് സ്ഫോടനക്കേസ് പ്രതിയാണ് പ്രഗ്യ സിംഗ് താക്കൂര്‍. കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ സിംഗാണ് ഭോപ്പാലില്‍ പ്രഗ്യയുടെ എതിരാളി. 

Follow Us:
Download App:
  • android
  • ios