കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞതും എം കെ പ്രേമചന്ദ്രൻ മലപ്പുറത്തേക്കാണ് പോയത്. കോട്ടക്കൽ ആയുർവേദ ആശുപത്രിയിൽ ഉദരസംബന്ധമായ രോഗത്തിന് ഒരാഴ്ച ചികിത്സ. തിരിച്ച് തിരുവനന്തപുരത്തേക്ക് പോയി നാല് ദിവസം അവിടത്തെ ആശുപത്രിയിൽ ചെക്കപ്പ്. അങ്ങനെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 13 ദിവസം ചികിത്സയിലായിരുന്നു. പിന്നീട് പതിവ് രാഷ്ട്രീയത്തിരക്കുകളിൽ സജീവമായി. കൂട്ടിക്കിഴിക്കലും കണക്കുകൂട്ടലുമൊക്കെയായി അടിയൊഴുക്കുകളും അന്ത‍ർനാടകങ്ങളുമൊക്കെ അപഗ്രഥിക്കുകയാണ് പ്രേമചന്ദ്രൻ.

മണ്ഡലത്തിലെ ഏഴ് അസംബ്ലി നിയോജക മണ്ഡലത്തിലും ബൂത്തുതല ഭാരവാഹികളുടെ യോഗം വിളിച്ച് വിശദമായ വിലയിരുത്തൽ നടത്തി. വിജയം ഉറപ്പെന്ന് എം കെ പ്രേമചന്ദ്രൻ ആവർത്തിക്കുന്നു. ഓഫീസിൽ ഇപ്പോഴും തെരഞ്ഞെടുപ്പ് കാലത്തേക്കാൾ തിരക്ക്. പലപ്പോഴും തനിക്കുപോലും ഇരിക്കാൻ ഇടമില്ലാത്തതുപോലെയാണ് ഓഫീസിലെ തിരത്തെന്ന് പ്രേമചന്ദ്രന്‍റെ തമാശ.

എന്നാലും ഈ ഒരു മാസത്തെ കാത്തിരിപ്പ് ഇത്തിരി കൂടിപ്പോയെന്നാണ് പ്രേമചന്ദ്രന്‍റെ പക്ഷം.ഇത് വലിയ ഇടവേളയായിപ്പോയി. ഇനിയെങ്കിലും ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിക്കണമെന്നും പ്രേമചന്ദ്രൻ പറയുന്നു. പക്ഷേ അതുകൊണ്ട് ഒരു ഗുണമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പ്രവർത്തകർ തമ്മിൽ പ്രചാരണകാലത്ത് ഉണ്ടായിരുന്ന വീറും വാശിയും ഒക്കെ പോയി. ഇനി ഫലം പ്രഖ്യാപിക്കുമ്പോഴേ അതുണ്ടാകൂ. ഇരുപക്ഷത്തേയും പ്രവർത്തകർക്ക് രാഷ്ട്രീയ വ്യത്യാസമെല്ലാം മറന്ന് ഇടപെടാൻ ഈ നീണ്ട ഇടവേളകൊണ്ട് ഗുണമുണ്ടായെന്നും പ്രേമചന്ദ്രൻ.

യമണ്ടൻ വോട്ടുകഥകൾ, എം കെ പ്രേമചന്ദ്രൻ, വീഡിയോ കാണാം

"

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.