Asianet News MalayalamAsianet News Malayalam

രാഹുല്‍ ഒരിക്കലും മോദിയെപോലാകില്ല; അദ്ദേഹത്തിന്റെ കൈകളിൽ രാജ്യം സുരക്ഷിതമായിരിക്കും; എംകെ സ്റ്റാലിന്‍

'ഏതാനും ആഴ്ചകള്‍ കൂടി കഴിഞ്ഞാൽ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെടും. അദ്ദേഹത്തിന്റെ കൈകളില്‍ രാജ്യം സുരക്ഷിതമായിരിക്കുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്'- സ്റ്റാലിന്‍ പറഞ്ഞു. 

mk stalin says country will be safe in rahul gandhi hands
Author
Chennai, First Published Mar 14, 2019, 7:03 PM IST

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹത്തിന്റെ കൈകളിൽ രാജ്യം സുരക്ഷിതമായിരിക്കുമെന്നും ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. ദക്ഷിണേന്ത്യന്‍ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാ​ഗമായി തമിഴ്‌നാട്ടിൽ രാഹുൽ ​ഗാന്ധി പങ്കെടുത്ത പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഏതാനും ആഴ്ചകള്‍ കൂടി കഴിഞ്ഞാൽ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെടും. അദ്ദേഹത്തിന്റെ കൈകളില്‍ രാജ്യം സുരക്ഷിതമായിരിക്കുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്'- സ്റ്റാലിന്‍ പറഞ്ഞു. അധികാരം അടുത്തു തന്നെ മാറിവരും. പാവങ്ങളുടെ കൈകളിലേക്കായിരിക്കും അത് എത്തുക. അപ്പോള്‍ സാധാരണക്കാരനായ ഒരാള്‍ എന്ന നിലയില്‍ രാഹുല്‍ രാജ്യത്തെ നയിക്കും. രാഹുല്‍ ഒരിക്കലും മോദിയെപോലാകില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേർത്തു. 

ചെന്നൈയിൽ കോളേജ് വിദ്യാർഥിനികളുമായി സംവാദം നടത്തിയ രാഹുൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രതികരിച്ചതിന് ശേഷമാണ് നാഗർകോവിലിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്തത്. ഡിഎംകെ-കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിന്റെ തമിഴ്‌നാട്ടിലെ പ്രചാരണത്തിന്റെ തുടക്കമായിരുന്നു രാഹുലിന്റെ സന്ദർശനം. തമിഴ്‌നാട്ടില്‍ നേരത്തെ തന്നെ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം നിലവില്‍ വന്നിരുന്നു. 20 സീറ്റുകളിലാണ് ഡിഎംകെ മത്സരിക്കുന്നത്.

Follow Us:
Download App:
  • android
  • ios