കോണ്‍ഗ്രസിന്‍റെ പതിനൊന്നാം സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാടും വടകരയും ഉള്‍പ്പെട്ടിട്ടില്ലെന്ന് വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെയായിരുന്നു മന്ത്രിയുടെ പരിഹാസം.
തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിനെ ട്രോളി വൈദ്യുതി മന്ത്രി എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസിന്‍റെ പതിനൊന്നാം സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാടും വടകരയും ഉള്‍പ്പെട്ടിട്ടില്ലെന്ന് വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെയായിരുന്നു മന്ത്രിയുടെ പരിഹാസം.
പ്രശസ്ത കവി എന്‍.എന്‍.കക്കാടിന്‍റെ സഫലമീ യാത്ര എന്ന കവിതയിലെ വരികളാണ് അല്‍പം മാറ്റം വരുത്തി മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. "കാലമിനിയുമുരുളും വിഷുവരും- വര്‍ഷം വരും തിരുവോണം വരും-
പിന്നെയോരോ തളിരിനും-
പൂ വരും കായ് വരും, അപ്പോഴാരെന്നും
'ആരെന്നും' ആര്‍ക്കറിയാം"- എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.
വയനാടിനെയും വടകരയെയും കുറിച്ചല്ല എന്നും ഇതോടൊപ്പം കുറിച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പ് കാലമായതോടെ ട്രോളുകളുമായി ഫേസ്ബുക്കില്‍ സജീവമായ മന്ത്രിയുടെ കുറിപ്പുകള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാകാറുമുണ്ട്.
