തെരഞ്ഞെടുപ്പ് വർഗ്ഗീയവൽക്കരിക്കാൻ ബിജെപിയും സിപിഎമ്മും ശ്രമം നടത്തുന്നു. മുസ്ലിം ലീഗിനെ രണ്ട് കൂട്ടരും കടന്നാക്രമിക്കുകയാണ്. ശബരിമല വിഷയത്തിൽ യുഡിഎഫ് എടുത്ത നിലപാടിൽ മാറ്റമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

വയനാട്: പ്രധാനമന്ത്രിയും അമിത് ഷായും വയനാടിനെ അപമാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമിത് ഷാ പറയുന്ന പിച്ചും പേയ്ക്കും മറുപടി പറയേണ്ട കാര്യം രാഹുല്‍ ഗാന്ധിക്കില്ലെന്നും ചെന്നിത്തല വയനാട് പറഞ്ഞു. 

തെരഞ്ഞെടുപ്പ് വർഗ്ഗീയവൽക്കരിക്കാൻ ബിജെപിയും സിപിഎമ്മും ശ്രമം നടത്തുന്നു. മുസ്ലിം ലീഗിനെ രണ്ട് കൂട്ടരും കടന്നാക്രമിക്കുകയാണ്. ശബരിമല വിഷയത്തിൽ യുഡിഎഫ് എടുത്ത നിലപാടിൽ മാറ്റമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

പ്രധാനമന്ത്രിയുടെ വാക്കുകളിൽ ആത്മാർത്ഥതയില്ല. മോദി നടത്തുന്നത് ഇലക്ഷൻ സ്റ്റണ്ട് മാത്രമാണ്. മതേതര പാർട്ടിയായ ലീഗിനെ സിപിഎം വർഗ്ഗീയ പാർട്ടിയെന്ന് വിളിക്കുന്നത് ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നും ചെന്നിത്തല പറഞ്ഞു. 

മസാല ബോണ്ടില്‍ തൃപ്തികരമായ മറുപടി മുഖ്യമന്ത്രിയോ ധനമന്ത്രിയോ നൽകിയിട്ടില്ല. ലാവലിൻ കമ്പനിയോട് സർക്കാർ ഉപകാര സ്മരണ കാട്ടുകയാണെന്നും ചെന്നിത്തല ആരോപിച്ചു. മസാല ബോണ്ട് വിഷയം പഠിക്കാൻ യുഡിഎഫ് നാല് എംഎൽഎമാരെ നിയോഗിച്ചിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.