രാജ്യം ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്ന യഥാർത്ഥ പ്രശ്നങ്ങൾ മറച്ചു പിടിക്കാനാണ് വർഷങ്ങൾക്ക് മുമ്പ് നടന്ന കാര്യങ്ങളെ മോദി വളച്ചൊടിക്കുന്നതെന്നും മനു അഭിഷേക് സിംഗ്‍വി ദില്ലിയിൽ പറഞ്ഞു.
ദില്ലി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി നാവികസേനയുടെ കപ്പൽ വിനോദ സഞ്ചാരത്തിനായി ഉപയോഗിച്ചു എന്ന നരേന്ദ്രമോദിയുടെ ആരോപണത്തിന് മറുപടിയുമായി കോൺഗ്രസ്.
ഔദ്യോഗിക അവശ്യങ്ങൾക്കായാണ് നാവിക സേനയുടെ കപ്പലിൽ രാജീവ് ഗാന്ധി തിരുവനന്തപുരത്ത് നിന്നും ലക്ഷ്വദീപിലേക്ക് പോയത്. അന്ന് അദ്ദേഹത്തിന്‍റെ കൂടെ വിദേശികൾ ആരും തന്നെ ഇല്ലായിരുന്നുവെന്നും കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‍വി പറഞ്ഞു.
മോദിയുടെ വ്യാജ പ്രചാരണങ്ങൾക്കെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. നിരന്തരം കള്ളം പറയുന്ന ഒരാളായി പ്രധാനമന്ത്രി മാറിയിരിക്കുകയാണ്. രാജ്യം ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്ന യഥാർത്ഥ പ്രശ്നങ്ങൾ മറച്ചു പിടിക്കാനാണ് വർഷങ്ങൾക്ക് മുമ്പ് നടന്ന കാര്യങ്ങളെ മോദി വളച്ചൊടിക്കുന്നതെന്നും മനു അഭിഷേക് സിംഗ്‍വി ദില്ലിയിൽ പറഞ്ഞു.
