രാജസ്ഥാനിലെ കരൗളിയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിമര്‍ശനങ്ങള്‍. രാജ്യത്തെ യുവാക്കള്‍ വലിയ താത്പര്യമാണ് ഐപിഎല്ലിനോട് കാണിക്കുന്നത്. എന്നാല്‍, രണ്ട് പ്രാവശ്യം മാത്രം ഇന്ത്യയില്‍ ഐപിഎല്‍ നടത്താനായില്ല
ജയ്പൂര്‍: ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ നടത്തിപ്പില്‍ മാറ്റം വരുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ നടക്കുന്നതിനൊപ്പം ഐപിഎല്ലും സുഗമമായി ഇപ്പോള്‍ നടന്ന് വരികയാണ്. അതേസമയം, വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ടൂര്‍ണമെന്‍റിന് സുരക്ഷയൊരുക്കാന്‍ സാധിക്കാത്ത കോണ്‍ഗ്രസ് കാരണം ഐപിഎല്‍ രണ്ട് വര്‍ഷം പുറത്ത് നടത്തേണ്ടി വന്നുവെന്ന് മോദി പറഞ്ഞു. രാജസ്ഥാനിലെ കരൗളിയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിമര്‍ശനങ്ങള്‍. രാജ്യത്തെ യുവാക്കള്‍ വലിയ താത്പര്യമാണ് ഐപിഎല്ലിനോട് കാണിക്കുന്നത്.
എന്നാല്‍, രണ്ട് പ്രാവശ്യം മാത്രം ഇന്ത്യയില്‍ ഐപിഎല്‍ നടത്താനായില്ല. 2009ലും 2014ലും ആണത്. തീവ്രവാദികളെ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ പേടിച്ചിരുന്നുവെന്നും അവര്‍ക്ക് ഒരു ധെെര്യവും ഇല്ലായിരുന്നുവെന്നും മോദി പറഞ്ഞു. 2009ലും 2014ലും അവര്‍ പറഞ്ഞ് തെരഞ്ഞെടുപ്പാണ്, പൊലീസ് തിരിക്കിലായതിനാല്‍ ഐപിഎല്‍ പറ്റില്ലെന്നാണ്. ഇപ്പോഴും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
ഒപ്പം നവരാത്രി, രാമനവമി, ഹനുമാന്‍ ജയന്തിയും. ഇപ്പോള്‍ റംസാനും എത്തും. എന്നാല്‍, ഐപിഎല്‍ ഇപ്പോഴും ഇവിടെതന്നെയാണ് നടക്കുന്നത്. അപ്പോള്‍ പേടിയുള്ള സര്‍ക്കാരായിരുന്നുവെങ്കില്‍ മോദി ഏറെ ഉയരത്തിലാണ് നില്‍ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
