ദില്ലി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് സോണിയാ ഗാന്ധി. മോദി രാജ്യത്തിന്‍റെ ആത്മാവ് തകർത്തു. ദേശസ്നേഹത്തിന് പുതിയ നിർവ്വചനം കൊണ്ട് വരികയാണ് മോദി സർക്കാർ. രാജ്യത്തിന്‍റെ നാനാത്വത്തെ അംഗീകരിക്കാത്തവരെയാണ് മോദി സർക്കാർ രാജ്യസ്നേഹികളായി ചിത്രീകരിക്കുന്നതെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. 

രാജ്യത്ത് നിയമവാഴ്ച്ചയല്ല ബിജെപി ആഗ്രഹിക്കുന്നത്. മോദിയുടെ ഭരണകൂടം വിയോജിപ്പുകളെ അംഗീകരിക്കുന്നില്ല. അവരവരുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന ജനവിഭാഗങ്ങൾക്കെതിരെ അക്രമം അരങ്ങേറുമ്പോൾ ഭരണകൂടം ഒന്നും ചെയ്യുന്നില്ലെന്നും സോണിയാ ഗാന്ധി ദില്ലിയിൽ പറഞ്ഞു.