ദില്ലി: രാഷ്ട്രീയ അസഹിഷ്ണുതയുടെ ഏറ്റവും വലിയ ഇരയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മുഖ്താര്‍ അബാസ് നഖ്വി. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്തിക്കാനായി റാലി നടത്തിയ കലാകാരന്മാരുടെ കൂട്ടായ്നയിലാണ് നഖ്വി ഇങ്ങനെ പറഞ്ഞത്.

അഞ്ച് വര്‍ഷം മുമ്പ് മോദിക്കെതികെ ഇവിടത്തെ ബുദ്ധിജീവികളെന്ന് പറയപ്പെടുന്ന ചിലര്‍ അമേരിക്കക്കും യൂറോപ്യന്‍ യൂനിയനും കത്തെഴുതി. മോദിയെ പുറത്താക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്ഥാനില്‍ പോയി. എന്നിട്ടും മോദി അധികാരത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. ആരെന്ത്  പറഞ്ഞാലും മോദിയുടെ ജനപ്രീതി ഉയരുകയാണെന്നും അദ്ദേഹത്തിന്‍റെ ഭരണത്തിലൂടെ രാജ്യം അഭിവൃദ്ധയിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.