Asianet News MalayalamAsianet News Malayalam

ഹിന്ദുക്കളെ പേടിച്ച് വയനാട്ടിലേക്ക് ഒളിച്ചോടി; രാഹുലിനെതിരെ ഹിന്ദു കാര്‍ഡ് ഇറക്കി മോദി

രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ മുസ്ലീം സമുദായത്തിന് നിർണ്ണായക സ്വാധീനമുണ്ട്. ഈ സാഹചര്യത്തിലാണ് മോദിയുടെ പരാമർശം എന്നത് ശ്രദ്ധേയമാണ്. 

Modi said the Rahul is scared of contesting in a seat dominated by Hindu population
Author
Wardha, First Published Apr 1, 2019, 2:12 PM IST

വാർദ്ധ: ഹിന്ദു മേഖലയിൽ നിന്ന് രാഹുൽ ഗാന്ധി ഒളിച്ചോടുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസം. കോൺഗ്രസ് നേതാക്കൾക്ക് ഹിന്ദുക്കളെ പേടിയാണെന്ന് മോദി പറഞ്ഞു. ഹിന്ദു മേഖലകളിൽ മത്സരിക്കാതെ കോൺഗ്രസ് നേതാക്കൾ മറ്റിടങ്ങളിലേക്ക് മത്സരിക്കാൻ പോവുകയാണ് എന്നാണ് രാഹുൽ ഗാന്ധിയുടെ പേര് നേരിട്ട് പരാമർശിക്കാതെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തെ മോദി പരിഹസിച്ചത്. മഹാരാഷ്ട്രയിലെ വാർദ്ധയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.

ഹിന്ദുക്കളെ അപമാനിക്കുന്നവരാണ് കോൺഗ്രസ് നേതാക്കൾ. സമാധാനപ്രിയരായ ഹിന്ദുക്കളെ കോൺഗ്രസ് ഭീകരർ ആയാണ് കാണുന്നതെന്നും മോദി പറഞ്ഞു. ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്താൻ കോൺഗ്രസിന് ഭയമാണെന്നും മോദി ആരോപിച്ചു.

രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്സഭാ ണ്ഡലത്തിൽ മുസ്ലീം സമുദായത്തിന് നിർണ്ണായക സ്വാധീനമുണ്ട്. ഈ സാഹചര്യത്തിലാണ് മോദിയുടെ പരാമർശം എന്നത് ശ്രദ്ധേയമാണ്. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചതിന് കോൺഗ്രസ് എൻഡിഎ സർക്കാരിനെ വിമർശിക്കുകയാണെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ താരങ്ങളെയാണോ പാകിസ്ഥാനിൽ ഇപ്പോൾ താരങ്ങളായിക്കൊണ്ടിരിക്കുന്നവരെയാണോ വേണ്ടതെന്ന് ജനം തീരുമാനിക്കുമെന്നും നരേന്ദ്രമോദി തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.

കോൺഗ്രസിനേയും എൻസിപി നേതാവ് ശരത് പവാറിനേയും ആക്രമിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് യോഗത്തിൽ മോദി സംസാരിച്ചത്. മത്സരിച്ചാൽ തോൽക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ് ശരത്പവാർ ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതെന്ന് മോദി പരിഹസിച്ചു. 

Follow Us:
Download App:
  • android
  • ios