Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് ആരവങ്ങൾ ഒഴിഞ്ഞു; മോദി ഇനി അമ്മയുടെ അനു​ഗ്രഹം തേടി ഗുജറാത്തിലേയ്ക്ക്

നാളെ വൈകുന്നേരമാണ് അമ്മയെ കാണാൻ മോദി ​ഗുജറാത്തിലേയ്ക്ക് പോകുന്നത്.

modi to meet mother heeraben tomorrow
Author
Delhi, First Published May 25, 2019, 11:58 AM IST

ദില്ലി: തെരഞ്ഞെടുപ്പ് ആരവങ്ങൾ ഒഴിഞ്ഞു. 2014നെക്കാൾ മിന്നുന്ന പ്രകടനം കാഴ്ച വച്ച് ഭാരതീയ ജനതാ പാർട്ടി തെരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ചു. ഏതാനും ചില ദിവസങ്ങൾ മാത്രമേ ഉള്ളു പ്രധാനമന്ത്രിയായി വീണ്ടും മോദി അധികാരത്തിലേറാൻ. അതിന് മുമ്പ് മോദിയ്ക്ക് ചെയ്ത് തീർക്കാൻ കുറച്ചുകാര്യങ്ങൾ കൂടി ബാക്കി ഉണ്ട്. 

ഇനി മോദി നേരെ പോകുന്നത് ഗുജറാത്തിലേക്കാണ്. അമ്മ ഹീരാബെൻ മോദിയുടെ അനുഗ്രഹം വാങ്ങൻ. അവിടുന്ന് നേരെ കാശിയിലോട്ടും. ട്വിറ്റർ വഴിയാണ് മോദി ഇക്കാര്യം അറിയിച്ചത്. രണ്ടാം വട്ടവും തന്നിൽ വിശ്വാസം അർപ്പിച്ച ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്താനാണ് കാശിയിലേക്ക് പോകുന്നതെന്ന് ട്വിറ്ററിൽ മോദി കുറിക്കുന്നു. നാളെ വൈകുന്നേരമാണ് അമ്മയെ കാണാൻ മോദി ​ഗുജറാത്തിലേയ്ക്ക് പോകുന്നത്.

വാരാണസിയിൽ മികച്ച വിജയം നേടിയ ശേഷം മോദിയുടെ അമ്മ ഗാന്ധിനഗറിലെ വീടിനു പുറത്ത് വന്ന് പിന്തുണച്ചവരെ അഭിവാദ്യം ചെയ്തിരുന്നു. വോട്ടെടുപ്പ് നടന്ന ഏപ്രിൽ 23-ന് അമ്മയുടെ അനു​ഗ്രഹം വാങ്ങിയാണ് മോദി രാവിലെ വോട്ട് ചെയ്യാൻ അഹമ്മദാബാദിലേക്ക് പുറപ്പെട്ടത്. ഹീരാബെന്നിന്റെ കാൽതൊട്ടു വണങ്ങുന്ന ചിത്രവും മോദി പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ ദിവസം ബിജെപിയുടെ മുതിർന്ന നേതാവായ എൽ‌കെ അദ്വാനിയെ മോദി സന്ദർശിച്ചു. അദ്വാനിയുടെ കാല്‍ തൊട്ട് വന്ദിച്ച  നരേന്ദ്രമോദി  കുറച്ചു നേരം അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ശേഷമാണ് തിരികെ പോയത്.

Follow Us:
Download App:
  • android
  • ios