നേരത്തെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെ മോദി-ഷാ കൂട്ടുകെട്ട് മാറ്റിനിര്‍ത്തിയതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 

ദില്ലി: പിണക്കങ്ങളും പരിഭവങ്ങളും മറന്ന് അദ്വാനിയുടെ കാല്‍ തൊട്ട് വണങ്ങി നരേന്ദ്രമോദി മോദി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ മിന്നുന്ന വിജയത്തിന് പിന്നാലെ വെള്ളിയാഴ്ച രാവിലെയാണ് നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയെ കണ്ടത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ അദ്വാനിയുടെ കാല്‍ തൊട്ട് വന്ദിച്ച് നരേന്ദ്രമോദി അനുഗ്രഹം വാങ്ങി.

മോദി അദ്വാനിയെ വണങ്ങുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം വൈറലാകുകയാണ്. 

നേരത്തെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെ മോദി-ഷാ കൂട്ടുകെട്ട് മാറ്റിനിര്‍ത്തിയതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മുതിര്‍ന്ന നേതാക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. ആറ് തവണ അദ്വാനി ജയിച്ച മണ്ഡലമായ ഗാന്ധി നഗറില്‍ നിന്നും അദ്ദേഹത്തെ മാറ്റിയതും അമിത് ഷാ മത്സരിച്ചതും വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു.