തിരുവനന്തപുരം: കൊന്നിയിൽ മോഹൻരാജ് തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കാൻ സാധ്യത. സ്ഥാനർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട അവസാനവട്ട ചർച്ചകളിലും മോഹൻരാജിന് തന്നെയാണ് മുൻതൂക്കം. അടൂർ പ്രകാശിനെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. അരൂരിൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ സമവായമായില്ല. എസ് ദീപുവിന്‍റെയും ത്രിവിക്രമൻ തമ്പിയുടെയും പേരുകളാണ് അരൂരിൽ പരിഗണിക്കപ്പെടുന്നത്.

കോന്നി അരൂർ മണ്ഡലങ്ങൾ വച്ച് മാറാനാണ് കോൺഗ്രസിലെ എ ഐ ഗ്രൂപ്പുകൾ വച്ച് മാറുകയാണ്. എന്നാൽ അടൂർ പ്രകാശ് ഇപ്പോഴും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. കോന്നിയിൽ റോബിൻ പീറ്ററല്ല സ്ഥാനാർത്ഥിയെങ്കിൽ ഒരു വിധ ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് പ്രാദേശിക യൂത്ത് കോൺഗ്രസുകാർ പരസ്യമാക്കിയതാണ്. യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി റോബിൻ പീറ്ററിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എ, ഐ ഗ്രൂപ്പുകൾ തമ്മിൽ സീറ്റുകൾ വച്ചുമാറുന്നതിനെയും മണ്ഡലം കമ്മിറ്റി എതിർക്കുന്നു. റോബിൻ പീറ്റർ അല്ലെങ്കിൽ, റിബൽ സ്ഥാനാർത്ഥിയെ ഇറക്കുമെന്നാണ് ഇവരുടെ നിലപാട്.

വട്ടിയൂർക്കാവിൽ കെ മോഹൻകുമാർ മത്സരിക്കും, എറണാകുളത്ത് ടി ജെ വിനോദും സ്ഥാനാർത്ഥിത്വം ഏറെക്കുറെ ഉറപ്പിച്ചു. മുരളീധരന്‍റെ പിന്തുണയുണ്ടായിരുന്ന പീതാമ്പരക്കുറിപ്പന് പകരം മോഹൻകുമാറിനെ തീരുമാനിച്ചതിന് സമാനമായ നീക്കമാണ് കോന്നിയിലും നടത്തുന്നത്.