കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് വരുകയാണെന്ന് ശ്രീധരൻ പിള്ള. കെപിസിസി നിർവാഹക സമിതിയിൽപ്പെട്ടവർ ഉടൻ ബിജെപിയിൽ ചേരുമെന്നും ശ്രീധരൻപിള്ള

ദില്ലി: കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലെത്തുമെന്ന് സൂചന നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. കെപിസിസി നിർവാഹക സമിതിയിൽപ്പെട്ടവർ അടക്കം ഉടൻ ബിജെപിയിൽ ചേരുമെന്നാണ് ശ്രീധരൻപിള്ള പറയുന്നത്. പേര് കേട്ടാൽ അതിശയം തോന്നുന്ന പലരും ബിജെപിയിൽ ചേരാൻ സന്നദ്ധരായി എത്തിയിട്ടുണ്ടെന്ന് ശ്രീധരൻ പിള്ളയെ കണ്ട ശേഷം ടോം വടക്കനും ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തൃശൂര്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശീധരൻ പിള്ള പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം അന്തിമ തീരുമാനം എടുക്കും. സംസ്ഥാന ഘടകം തയ്യാറാക്കിയ പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു.